| Tuesday, 16th January 2024, 10:34 am

2023ലെ ഫിഫ ബെസ്റ്റും മെസിക്ക്; റൊണാള്‍ഡോയെ പിന്തള്ളി മറ്റൊരു റെക്കോഡും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍ മിയാമി സൂപ്പര്‍ താരം ലയണല്‍ മെസിക്ക് 2023ലെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ളിങ് ഹാലന്‍ഡിനെയും പി.എസ്.ജി ഫോര്‍വേഡ് താരം കിലിയന്‍ എംബാപ്പയേയും പരാജയപ്പെടുത്തിയാണ് മെസി ഐതിഹാസിക നേട്ടത്തിലെത്തിയത്. അര്‍ജന്റീനക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് തന്നെയാണ് അവാര്‍ഡിന് മെസിയെ അര്‍ഹനാക്കിയത്.

മെസിയും ഹാലന്‍ഡും 48 പോയ്ന്റുമായാണ് വോട്ടിങ് ഫിനിഷ് ചെയ്തത്. എങ്കിലും മെസി വിജയി ആവുകയായിരുന്നു. ദേശീയ ടീം ക്യാപ്റ്റന്‍മാരില്‍ നിന്ന് എറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന കളിക്കാരനെ കിരീടമണിയിക്കുമെന്ന് ഭരണസമിതി ചട്ടം നിലവിലുള്ളതിനെ തുടര്‍ന്നാണ് ഇങ്ങനെ. എന്നാല്‍ യൂറോപ്പിന്റെ മത്സര ഫൂട്‌ബോളില്‍ നിന്ന് വിടചൊല്ലിയ മെസി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ല.

ഹാലന്‍ഡിന് ദേശീയ ക്യാപറ്റ്ന്‍മാരില്‍ നിന്ന് 11 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസിക്ക് 13 വോട്ടുകളാണ് ലഭിച്ചത്. അതേ സമയം 2023ലെ ഫിഫയുടെ ബെസ്റ്റ് മെന്‍ പ്ലയര്‍ വോട്ടിങ്ങില്‍ ആദ്യമായാണ് താരം വോട്ട് ചെയ്യുന്നത്. 36കാരനായ താരം വോട്ട് ചെയ്തത് എര്‍ലിങ് ഹാലന്‍ഡ്, കിലിയന്‍ എംബാപ്പെ, ജൂലിയര്‍ അല്‍വാരിസ് എന്നീ ക്രമത്തിലായിരുന്നു.

2023ലെ ബാലന്‍ഡിയോര്‍ പുരസ്‌കാരം മെസി നേടിയത് ഹാലന്‍ഡിനേയും എംബാപ്പയേയും പിന്തള്ളിക്കൊണ്ടാണ്. മെസിയുടെ മൂന്നാമത് പുരസ്‌കാരനേട്ടമാണിത്. ഏറ്റവും കൂടുതല്‍ തവണ ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ റൊണാള്‍ഡൊയെ പിന്തള്ളിയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് തവണയാണ് റോണോ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഫിഫ ബെസ്റ്റ് നേടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: Messi Won the 2023 FIFA Best Men’s Player of the Year award

We use cookies to give you the best possible experience. Learn more