| Friday, 23rd June 2023, 1:36 pm

ഇതിഹാസത്തിന്റെ അരങ്ങേറ്റ മത്സരം ഇങ്ങെത്തി; സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് സീറ്റുകള്‍ കൂടി ക്രമീകരിക്കാനൊരുങ്ങി ഇന്റര്‍ മിയാമി

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ സോക്കര്‍ ലീഗായ ഇന്റര്‍ മിയാമിയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ജൂലൈ 21ന് അരങ്ങേറ്റ മത്സരം കളിക്കും. ടീമിന്റെ ഹോം മത്സരത്തിലാണ് താരത്തെ ആദ്യമായി അവതരിപ്പിക്കുകയെന്ന് ടീം ഉടമ ജോര്‍ജി മാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മെസി ഇന്റര്‍ മിയാമിയില്‍ ചേരുമെന്നറിഞ്ഞതോടെ വലിയ രീതിയിലുള്ള ആരാധക പിന്തുണയാണ് അമേരിക്കന്‍ ക്ലബ്ബിന് ലഭിക്കുന്നത്. മിയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പിങ്ക് സ്റ്റേഡിയത്തില്‍ 3000 ഇരിപ്പിടങ്ങള്‍ കൂടി ക്രമീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗാലറിയില്‍ 22000ത്തോളം കാണികളെ ഉള്‍ക്കൊള്ളാനാകും.

ജൂലൈയില്‍ അമേരിക്കന്‍ ക്ലബ്ബിന്റെ ജേഴ്സിയണിയുന്ന താരം പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണലുമായി ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന മാസം ആഴ്സണല്‍ തങ്ങളുടെ പ്രീ സീസണില്‍ എ.എസ്. മൊണാക്കോ, എഫ്.സി നേണ്‍ബര്‍ഗ്, ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എം.എല്‍.എസ്. ഓള്‍ സ്റ്റാര്‍സ് എന്നീ ക്ലബ്ബുകളായി ഏറ്റുമുട്ടും.

വെയ്ന്‍ റൂണി മാനേജ് ചെയ്യുന്ന എം.എല്‍.എസ് ഓള്‍ സ്റ്റാഴ്സ് ജൂലൈ 20ന് വാഷിങ്ടണ്‍ ഡി.സിയില്‍ ആഴ്സണലുമായി ഏറ്റുമുട്ടും. മെസിയും ടീമിന്റെ ഭാഗമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലേക്ക് നീങ്ങിയതിന് ശേഷം റിയാദ് 11നൊപ്പം പി.എസ്.ജിയെ നേരിടുമ്പോഴുണ്ടായ അനുഭൂതിയായിരിക്കും മെസി എം.എല്‍.എസ് ഓള്‍ സ്റ്റാഴ്സിനൊപ്പം കളിക്കുമ്പോഴുണ്ടാവുക എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Messi will play his debut match in Inter Miami on July 21

We use cookies to give you the best possible experience. Learn more