ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന വിജയം നേടിയെങ്കിലും മത്സരത്തില്‍ നിരവധി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചിരുന്നു.
റഫറി മതിയോ ലാഹോസ് പതിനെട്ട് കാര്‍ഡുകള്‍ ഉയര്‍ത്തിയ മത്സരത്തില്‍ ഒമ്പതെണ്ണവും അര്‍ജന്റീന താരങ്ങള്‍ക്കാണ് ലഭിച്ചത്.
ലയണല്‍ മെസിക്ക് ഉള്‍പ്പെടെ ഇരു ടീമിലെയും 15 താരങ്ങള്‍ക്ക് നേരെയാണ് ലാഹോസ് മഞ്ഞ കാര്‍ഡുയര്‍ത്തിയത്. തുടര്‍ന്ന് ഡിഫന്‍ഡര്‍മാരായ മാര്‍കസ് അക്യൂന, ഗോണ്‍സാലൊ മോണ്ടീല്‍ എന്നിവര്‍ക്ക് ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ മെസിക്ക് സെമിയിലും യെല്ലോ കാര്‍ഡ് ലഭിക്കുകയാണെങ്കില്‍ താരത്തിന് ഫൈനല്‍ നഷ്ടമാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഫിഫയുടെ നിയമപ്രകാരം സെമി ഫൈനല്‍ വരെ മാത്രമേ മഞ്ഞക്കാര്‍ഡ് ക്യാരി ഓവര്‍ ചെയ്യൂ.
ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലും മഞ്ഞക്കാര്‍ഡ് വാങ്ങിയാലും താരങ്ങൾക്ക് ഫൈനല്‍ നഷ്ടമാകില്ല. സെമിയില്‍ നേരിട്ട് ചുവപ്പ് വാങ്ങിയാല്‍ മാത്രമേ ഫൈനല്‍ കളിക്കാനുള്ള അവസരം നഷ്ടമാകൂ.
അതേസമയം റഫറി മതിയോ ലാഹോസിനെ ഫിഫ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മത്സരശേഷം റഫറിക്കെതിരെ അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ടീമുകളിലെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെയാണ് ഫിഫ ലാഹോസിനെ തിരിച്ചയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായ ഡാനിയേല ഓര്‍സാറ്റ് ആകും അര്‍ജന്റീന-ക്രൊയേഷ്യ സെമി നിയന്ത്രിക്കാനെത്തുക.
Content Highlights: Messi will not miss the final in World Cup