ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പില്ലെങ്കിലും മെസിയെ പി.എസ്.ജി ആരാധകർ കൂവി വിളിക്കില്ല; റിപ്പോട്ട്
football news
ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പില്ലെങ്കിലും മെസിയെ പി.എസ്.ജി ആരാധകർ കൂവി വിളിക്കില്ല; റിപ്പോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th March 2023, 10:22 am

പാരിസ് ക്ലബ്ബായ പി.എസ്.ജിയിൽ മെസിയുടെ ഭാവി ഇനിയും അനശ്ചിതത്വത്തിലാണ്. ജൂൺ മാസത്തോടെ ക്ലബ്ബിലെ കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുന്ന മെസിയെ സൈൻ ചെയ്യാൻ ഇന്റർ മിയാമി, അൽ ഹിലാൽ, ബാഴ്സലോണ തുടങ്ങി നിരവധി ക്ലബ്ബുകൾക്ക് താൽപര്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.

എന്നാൽ പി.എസ്.ജി മാനേജ്മെന്റിന് താരത്തെ 2024 വരെയെങ്കിലും ക്ലബ്ബിൽ പിടിച്ചു നിർത്തണമെന്ന് താൽപര്യമുണ്ടെന്ന് നേരത്തെ ഇ.എസ്.പി.എൻ റിപ്പോട്ട് ചെയ്തിരുന്നു.

എന്നാലിപ്പോൾ പി.എസ്.ജി വിടാൻ സാധ്യതയുള്ള മെസിയെ പി.എസ്.ജിയുടെ കടുത്ത ആരാധകരായ പി.എസ്.ജി അൾട്രാസ് കൂവാൻ സാധ്യതയില്ല എന്ന റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു.

നേരത്തെ മാർച്ച് 19ന് നടക്കുന്ന മത്സരത്തിൽ അൾട്രാസ് മെസിയെ കൂവി വിളിക്കുമെന്ന് പ്രചരണങ്ങൾ ഉണ്ടായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് മെസി ആരാധകർ പി. എസ്.ജി ആരാധകർക്ക് നേരെ ഉന്നയിച്ചിരുന്നത്.

ഗോളാണ് ഇപ്പോൾ മെസിയെ അൾട്രാസ് കൂവി വിളിക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. പി. എസ്.ജി മാനേജ്മെന്റ് അൾട്രാസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ചർച്ചകളുടെ ഫലമായാണ് അവർ മെസിയെ മത്സരത്തിനിടെ കൂവി വിളിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിന്നും പി.എസ്.ജി പുറത്തായതിന് പിന്നാലെ ക്ലബ്ബിലെ സൂപ്പർ താരങ്ങളിലൊരാളായ നെയ്മറെ അൾട്രാസ് കൂവി വിളിച്ചിരുന്നു.

ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി ഇതുവരെ സ്കോർ ചെയ്തത്.
പി.എസ്.ജിയുടെ ആരാധകരിൽ അക്രമ സ്വഭാവം കാണിക്കുന്ന ഫാൻ ഗ്രൂപ്പാണ് പി. എസ്.ജി അൾട്രാസ്.

അതേസമയം നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി


മാർച്ച് 19ന് റെന്നെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Messi will not be booed by PSG ultras report