നൗകാമ്പ്: അര്‍ജന്റീനന്‍ ഇതിഹാസം താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. ക്ലബുമായി അഞ്ച് വര്‍ഷത്തേക്ക് കൂടി മെസി കരാര്‍ പുതുക്കി.
2004 ലാണ് മെസി ബാഴ്‌സയിലെത്തുന്നത്. ക്ലബിനൊപ്പം നിരവധി നേട്ടങ്ങളില്‍ പങ്കാളിയായ മെസി പ്രതിഫലതര്‍ക്കത്തെ തുടര്‍ന്ന് ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോള്‍ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്‌സ പുതുതായി സൈന്‍ ചെയ്ത സെര്‍ജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
600 മില്ല്യണ്‍ ഡോളര്‍ ആണ് റിലീസ് ക്ലോസ്. വാരാന്ത്യത്തില്‍ തന്നെ മെസി കരാര്‍ പുതുക്കിയ വിവരം ബാഴ്‌സലോണ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Messi to sign new five-year Barcelona contract & take incredible 50% wage cut