ലീഗ്‌സ് കപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന് ഫിലാഡെല്‍ഫിയയെ തോല്‍പിച്ച് ഇന്റര്‍ മയാമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഇന്റര്‍ മയാമിയുടെ ചരിത്രത്തിലാദ്യമായാണ് ടീം ഒരു ലീഗ്സ് കപ്പിന്‍റെ കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്.
ഫിലാഡെല്‍ഫിയക്കെതിരെ നടന്ന മത്സരത്തിലെ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സഹതാരത്തെ അനാവശ്യമായി ചലഞ്ച് ചെയ്ത എതിര്‍ ടീം താരത്തെ തുറിച്ച് നോക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്യുന്ന മെസിയുടെ വീഡിയോ ആണ് വൈറലാകുന്നത്.
മത്സരത്തിന്റെ 80ാം മിനിട്ടിലാണ് സംഭവം അരങ്ങേറിയത്. ഇന്റര്‍ മയാമി 3-1ന് ലീഡ് ചെയ്യുകയാണ്. ഇന്റര്‍ മയാമിയുടെ യുവതാരം നോഹ അലനെ ഫിലാഡെല്‍ഫിയയുടെ എട്ടാം നമ്പര്‍ താരം ആന്ദ്രേസ് മാര്‍ട്ടീനസ് ചലഞ്ച് ചെയ്തു. ഇതിനിടെ താഴെ വിണ അലനെ ബോള്‍ സ്വന്തമാക്കുന്നതിനിടെ താരം ചവിട്ടുകയും ചെയ്തിരുന്നു.
ഇതുകണ്ട മെസി 19കാരനായ അലന് വേണ്ടി മാര്‍ട്ടീനസിനോട് കോര്‍ക്കുകയായിരുന്നു. മാര്‍ട്ടീസിനോട് ദേഷ്യത്തില്‍ ചില കാര്യങ്ങള്‍ സംസാരിച്ച മെസി അവനെ ദഹിപ്പിക്കുന്ന തരത്തില്‍ നോക്കുകയും ചെയ്തിരുന്നു.
Lionel Messi has some choice words for José Andres Martínez after he stood over Noah Allen and tried to kick the ball 😤pic.twitter.com/mw2NTH0qQf
— ClutchPoints (@ClutchPoints) August 16, 2023
ഇതിനിടെ റഫറിയും മറ്റ് താരങ്ങളുമെത്തുകയും അന്തരീക്ഷം ശാന്തമാക്കുകയുമായിരുന്നു.
അതേസമയം, ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മയാമിയുടെ വക നാല് ഗോളാണ് ഫിലാഡെല്‍ഫിയ പോസ്റ്റില്‍ വന്നുനിറഞ്ഞത്.
മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ ഇന്റര്‍ മയാമി അക്കൗണ്ട് തുറന്നിരുന്നു. ജോസഫ് മാര്‍ട്ടീനസാണ് ആദ്യ ഗോള്‍ നേടിയത്. 20ാം മിനിട്ടില്‍ മെസിയിലൂടെ മയാമി വീണ്ടും മുമ്പിലെത്തി. 30 വാരയകലെ നിന്ന് തൊടുത്ത ഷോട്ട് ഫിലാഡെല്‍ഫിയ ഗോള്‍ കീപ്പര്‍ ആന്ദ്രേ ബ്ലേക്കിന് ഒരു അവസരവും നല്‍കാതെ വലയിലെത്തി.
Perfect ball from Sergii to put Martínez in to put us in the lead early in the match 👏👏👏#PHIvMIA | 0-1 pic.twitter.com/UDUin1kyFx
— Inter Miami CF (@InterMiamiCF) August 15, 2023
GOL numero 9️⃣ para nuestro 🔟#PHIvMIA | 0-2 pic.twitter.com/W6w0Th4pzZ
— Inter Miami CF (@InterMiamiCF) August 15, 2023
ആദ്യ പകുതിയുടെ ആഡ് ഓണ്‍ സമയത്ത് ജോര്‍ധി ആല്‍ബ ഹെറോണ്‍സിനായി വീണ്ടും വലകുലുക്കി. ഫിലാഡെല്‍ഫിയ താരത്തില്‍ നിന്നും പന്ത് റാഞ്ചിയെടുത്ത റോബെര്‍ട്ട് ടെയ്‌ലര്‍ ഇനിഷ്യേറ്റ് ചെയ്ത ഗോള്‍ ശ്രമം ആല്‍ബ പിഴവേതും കൂടാതെ കംപ്ലീറ്റ് ചെയ്തു.
Taylor ▶️ Alba para su primer gol con MIAMI 🎉💥#PHIvMIA | 0-3 pic.twitter.com/nXtLB1GdRa
— Inter Miami CF (@InterMiamiCF) August 16, 2023
Yedlin to Ruiz for our 4th of the night, and his first Leagues Cup goal 🔥#PHIvMIA | 1-4 pic.twitter.com/cfJXHOW4M8
— Inter Miami CF (@InterMiamiCF) August 16, 2023
73ാം മിനിട്ടില്‍ അലജാന്‍ഡ്രോ ബെഡോയ ഫിലാഡെല്‍ഫിയക്കായി ആശ്വാസ ഗോള്‍ നേടിയപ്പോള്‍, 84ാം മിനിട്ടില്‍ മയാമിക്ക് വേണ്ടി ഗോളടിച്ച ഡേവിഡ് റൂയിസ് ഗോള്‍ വ്യത്യാസം മൂന്നായി നിലനിര്‍ത്തി.
Yedlin to Ruiz for our 4th of the night, and his first Leagues Cup goal 🔥#PHIvMIA | 1-4 pic.twitter.com/cfJXHOW4M8
— Inter Miami CF (@InterMiamiCF) August 16, 2023
ആഗസ്റ്റ് 20നാണ് ഇന്റര്‍ മയാമി കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. എം.എല്‍.എസ് പോയിന്റ് ടേബിളില്‍ നാലാമതുള്ള നാഷ്‌വില്ലാണ് എതിരാളികള്‍. നാഷ്‌വില്ലിന്റെ ഹോം സ്‌റ്റേഡിയമായ ജിയോഡിസ് പാര്‍ക്കാണ് വേദി.
Content Highlight: Messi’s death stare at Philadelphia star who kicked 19 year Noah Allen