|

ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയക്കെതിരെ ബാഴ്സലോണക്കൊപ്പം മെസ്സിയുണ്ടാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൊവ്വാഴ്ച വൈകീട്ട് ജര്‍മനിയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മെസ്സി കളിച്ചേക്കുമെന്ന് സൂചനയുമായി ബാഴ്സലോണ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ഡേ. ബൊറൂസിയ ഡോര്‍ട്ടമുണ്ടിനെതിരെയുള്ള കളിയിലാണ് മെസ്സി കളിച്ചേക്കുക.

സീസണിന്റെ തുടക്കത്തിലുള്ള കളിയില്‍ പരിക്കുകള്‍ മൂലം മെസ്സിക്ക് മാറി നില്‍ക്കേണ്ടി വന്നിരുന്നു.അതിനാല്‍ അര്‍ജന്റീനയുടെ പ്രിയ താരം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

‘മെസ്സിയുടെ പരിക്കുകാരണം അദ്ദേഹം കളിക്കുമോയെന്ന് ഞങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം പരിശീലനത്തിലായിരുന്നു.നമുക്ക് കാത്തിരുന്നു കാണാം’. തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോച്ച് വാല്‍വെര്‍ഡേ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പതിനാറുവയസ്സുകാരനായ അന്‍സു ഫാറ്റി ടീമില്‍ കളിക്കുന്നുണ്ടെന്നും താരം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ലീഗില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുമെന്നും കോച്ച് അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളുമായി ഏറ്റുമുട്ടിയ സെമിഫൈനല്‍ തങ്ങള്‍ക്ക് ധൈര്യം നല്‍കുന്നുണ്ടന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. ഇത്തവണ ടീം പ്രതീക്ഷയിലാണ്. ബാഴ്സലോണക്ക് ഇനിയുള്ള കളികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമെന്നും
വാല്‍വെര്‍ഡേ പറയുന്നു.

Video Stories