| Saturday, 7th January 2023, 8:19 am

വീണ്ടും എംബാപ്പെയെ മറികടന്ന് മെസി; നേടിയത് കായിക ചരിത്രത്തിലെ മികച്ച പുരസ്കാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോൾ അവസാനിച്ചതോടെ മെസിയും എംബാപ്പെയും തമ്മിലാണ് ഫുട്ബോളിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും നേടാനുള്ള മത്സരം.

ഗോൾഡൻ ഫൂട്ട് അടക്കം ഇത് വരെ പല പ്രധാന ഫുട്ബോൾ പുരസ്കാരങ്ങളും ബന്ധപ്പെട്ട അസോസിയേഷനുകളും സംഘടനകളും പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാലിപ്പോൾ എൽഎക്വപ്പ് നൽകിവരുന്ന മികച്ച കായിക താരത്തിനുള്ള ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ പുരസ്കാരം നേടിയിരിക്കുകയാണ് അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച അവരുടെ നായകൻ ലയണൽ മെസി.

റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെടുന്ന ഈ പുരസ്കാരത്തിൽ 808 പോയിന്റുകൾ നേടിയാണ് മെസി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പുരസ്‌കാരത്തിന് അർഹനായത്.

ലോകത്തിലെ ഒട്ടുമിക്ക കായിക ഇനങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിൽ നിന്നുമാണ് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.

കിലിയൻ എംബാപ്പെ, മാക്സ് വെസ്തപ്പൻ, സ്റ്റീഫൻ കാരി മുതലായ താരങ്ങളാണ് മെസിക്കൊപ്പം ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. എന്നാൽ റാങ്കിങ്ങിൽ മെസിയുടെ അടുത്തേത്താൻ ഇവർക്കൊന്നുമായില്ല. രണ്ടാം സ്ഥാനത്ത് വന്ന എംബാപ്പെ നേടിയത് 381 പോയിന്റാണ്.

മൂന്നാം സ്ഥാനം നേടിയത് ടെന്നിസ് ഇതിഹാസം റാഫേൽ നദാലാണ് 285 പോയിന്റുകളാണ് താരം സ്വന്തമാക്കിയത്. നാലാം സ്ഥാനം റെംകോക്കാണ്.
മെസിയും എംബാപ്പെയും കഴിഞ്ഞാൽ പട്ടികയിൽ അടുത്ത സ്ഥാനം കരസ്ഥമാക്കിയ ഫുട്ബോൾ താരം ഫ്രാൻസിന്റെ റയൽ മാഡ്രിഡ് താരമായ കരീം ബെൻസെമയാണ്.

അതേസമയം ശനിയാഴ്ച നടന്ന ഫ്രഞ്ച് കപ്പ്‌ മത്സരത്തിൽ പി.എസ്.ജി ചാറ്റർബോക്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. മെസി, എംബാപ്പെ, നെയ്മർ മുതലായ സൂപ്പർ താരങ്ങൾ എന്നിവരില്ലാതെയാണ് പാരിസ് വമ്പൻമാർ മത്സരത്തിനിറങ്ങുന്നത്.

Content Highlights:Messi overtake Mbappe again; Won the best award in the history of sports

We use cookies to give you the best possible experience. Learn more