മാഞ്ചസ്റ്റര്‍: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവും ഇതിഹാസതാരവുമായ ഡീഗോ മറഡോണയേക്കാള്‍ മികച്ച താരം ലയണല്‍ മെസ്സിയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫര്‍ഗൂസന്‍.
കാലങ്ങളായി ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കിടയിലും സ്‌പോര്‍ട്‌സ് എഴുത്തുകാര്‍ക്കിടയിലുമുള്ള വലിയ സംശയമാണ് മെസ്സിയാണോ മറഡോണയാണോ അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം എന്നത്. ഈ വിഷയത്തില്‍ മൗനം പാലിച്ച ഫെര്‍ഗി ഒടുവില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
മറഡോണയ്‌ക്കെതിരെ അഞ്ച് തവണ ഞാന്‍ കളിച്ചിട്ടുണ്ട്. പക്ഷേ മികച്ചവന്‍ മെസ്സിയാണ്. മറഡോണയുടെ കരിയര്‍ ഉന്നതിയിലുണ്ടായത് കുറച്ചുവര്‍ഷം മാത്രമാണെന്നും ഫെര്‍ഗൂസണ്‍ അഭിപ്രായപ്പെട്ടു.
ALSO READ: ആര്‍സനല്‍ താരം ഇവ്വോബിയെ വംശീയമായി അധിക്ഷേപിച്ച ബോളിവുഡ് നടി ഇഷ ഗുപത മാപ്പ് പറഞ്ഞു
വിഖ്യാത സ്‌പോര്‍ട്‌സ് എഴുത്തുകാരനായ ഹഫ് മക്വാന്ന്വെയുടെ സ്മരണാര്‍ഥം ദ സണ്‍ഡേ ടൈംസ് നടത്തിയ അഭിമുഖത്തിലാണ് ഫെര്‍ഗി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മറഡോണ ബോക്ക ജൂനിയറിലും നാപ്പോളിയിലും ലീഗ് കിരീടത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ സീരി എയില്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ജയം അര്‍ജന്‌റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്തതാണ്. ഫെര്‍ഗൂസണ്‍ വിശദീകരിച്ചു
മെസി ലോക കിരീടം നേടിയില്ലെങ്കിലും 2014ല്‍ അര്‍ജന്‌റീനയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ദേശീയ ജഴ്‌സിയില്‍ മെസി പരാജയമാണെങ്കിലും ക്ലബ് ജഴ്‌സിയില്‍ ജേതാവാണെന്നാണ് ഫെര്‍ഗിയുടെ അഭിപ്രായം.