മെസ്സി അര്‍ഹനല്ലെന്ന് മറഡോണ
Daily News
മെസ്സി അര്‍ഹനല്ലെന്ന് മറഡോണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 14, 09:35 am
Monday, 14th July 2014, 3:05 pm

messi-golden-ball[] റിയോ ഡി ജനീറോ: അര്‍ജന്റീന താരം ലയണല്‍ മെസി  ഗോള്‍ഡന്‍ബോള്‍ പുരസ്‌ക്കാരത്തിന് അര്‍ഹനല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ.

മെസിക്ക് ഞാനൊരു സ്വര്‍ഗം കൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്. അര്‍ജന്റീന പരാജയപ്പെട്ടിട്ടും കമ്പോളമൂല്യം നോക്കി ഇത്തരം പുരസ്‌ക്കാരം നല്‍കിയത് ശരിയായ കാര്യമല്ല. മറഡോണ കുറ്റപ്പെടുത്തി.

തന്റെ രാജ്യത്തിന്റെ അവസ്ഥയില്‍ ഞാന്‍ ദുഃഖിതനാണ്. മരിയോ ഗോഡ്‌സേയുടെ ഗോള്‍ ശരിക്കും വേദനിപ്പിക്കുന്നു. ഫൈനലില്‍ പരാജയപ്പെട്ടു എന്നത് വലിയ സങ്കടം തന്നെ. അര്‍ജന്റീന പെനല്‍റ്റിക്ക് അര്‍ഹരായിരുന്നു. അര്‍ജന്റീനന്‍ പ്രതിരോധത്തിലണ്ടായ പിഴവുകള്‍ മൂലമാണ് ജര്‍മനി ലോകകപ്പ് നേടാന്‍ ഇടയായെതെന്നും മറഡോണ പറഞ്ഞു.

തോമസ് മുള്ളര്‍, ആര്യന്‍ റോബന്‍, ജെയിംസ് റോഡിഗ്രാസ് എന്നിവരെ പിന്തള്ളിയാണ് 2014 ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്‌ക്കാരം  മെസിയെ തേടിയെത്തിയത്.

ഏഴ് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളാണ് ഈ ലോകക്കപ്പില്‍ 27-കാരനായ മെസി നേടിയത്. ഓരോ മത്സരത്തിലും മെസിയുടെ നീക്കങ്ങള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. മെസിയുടെ പ്രതിഭാബലം മാത്രമാണ് അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത് എന്ന് വേണം പറയാന്‍.