മെസി ജന്മസിദ്ധമായി മികച്ച കളിക്കാരൻ, എന്നാൽ റൊണാൾഡോ അങ്ങനെയല്ല; സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
football news
മെസി ജന്മസിദ്ധമായി മികച്ച കളിക്കാരൻ, എന്നാൽ റൊണാൾഡോ അങ്ങനെയല്ല; സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th January 2023, 2:44 pm

ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരിൽ രണ്ട് പേരാണ് മെസിയും റൊണാൾഡോയും.
കൂടാതെ ഒരു പതിറ്റാണ്ടിലേറെ കാലമായി മികച്ച താരമാര് എന്ന മത്സരത്തിൽ പരസ്പരം പോരാട്ടത്തിലാണ് ഇരു താരങ്ങളും.

ഇരുവരുടെയും പക്ഷം പിടിച്ച് ഫുട്ബോൾ ആരാധകർ മാത്രമല്ല, ഫുട്ബോൾ താരങ്ങളും ഫുട്ബോൾ വിദഗ്ധരുമടക്കം രംഗത്ത് വന്നിട്ടുണ്ട്.

എന്നാലിപ്പോൾ മെസി-റൊണാൾഡോ ഡിബേറ്റിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ സ്വീഡിഷ് ഫുട്ബോൾ ഇതിഹാസവും നിലവിൽ എ.സി.മിലാൻ താരവുമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ.

2016 ൽ ഗീവ് മി സ്‌പോർടിന് നൽകിയ അഭിമുഖത്തിലാണ് താരം റൊണാൾഡോയോ മെസിയോ മികച്ചവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകിയത്.

മെസി ജന്മസിദ്ധമായി മികച്ച കളിക്കാരനാണെന്നും, റൊണാൾഡോ തന്റെ മികവ് കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണെന്നുമാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്.

“ഞാൻ വിചാരിക്കുന്നത് മെസി ഒരു അപൂർവ പ്രതിഭാസമാണെന്നാണ്. അദ്ദേഹം കളിക്കളത്തിൽ ചെയ്ത് കൂട്ടുന്നതെല്ലാം മറ്റൊരു കളിക്കാരനെ കൊണ്ടുമാകാത്ത കാര്യങ്ങളാണ്. റൊണാൾഡോ മെസിയിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു കളിക്കാരനാണ്.

കാരണം കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം തന്റെ മികവ് നേടിയെടുത്തത്. മെസിയെ പോലെ അദ്ദേഹത്തിന്റെ പ്രതിഭ സ്വാഭാവികമല്ല,’ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞു.

മെസിയും റൊണാൾഡോയും ചേർന്ന് ഇതുവരെ 12 ബാലൻ ഡി ഓർ പുരസ്കാരങ്ങളാണ് സ്വാന്തമാക്കിയിട്ടുള്ളത്. ലോകകപ്പ് ഒഴികെ ഫുട്ബോളിലെ മികച്ച ടൈറ്റിലുകളെല്ലാം റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ അഞ്ച് ബാലൻ ഡി ഓർ പുരസ്കാരങ്ങളും ഉൾപ്പെടുന്നു.

മെസിക്ക് ലോകകപ്പ്, നാല് ചാമ്പ്യൻസ് ലീഗ് അടക്കം ലോകഫുട്ബോളിലെ എല്ലാ മേജർ ടൈറ്റിലുകളും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ സ്വന്തമാക്കിയ താരം എന്ന റെക്കോർഡും മെസിയുടെ പേരിലാണ്. ഏഴ് ബാലൻ ഡി ഓർ താരം നേടിയിട്ടുണ്ട്.

അതേസമയം ജനുവരി 19 തിങ്കളാഴ്ച്ചയാണ് അൽ ഹിലാൽ,അൽ നസർ എന്നീ ടീമുകളിലെ താരങ്ങൾ ചേർന്ന സൗദി ഓൾ സ്റ്റാർ ഇലവൻ പി.എസ്.ജിയെ നേരിടുക. മത്സരത്തിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം മെസി-റൊണാൾഡോ പോരാട്ടം കാണാൻ സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

 

Content Highlights:Messi is naturaly good player, but Ronaldo is not; Zlatan Ibrahimovic