ഫുട്ബോളിലെ മികച്ച കളിക്കാരിലൊരാളായ മെസി തകർപ്പൻ ഫോമിലാണ് ഖത്തറിൽ മുന്നേറുന്നത്. ക്വാർട്ടർ ഫൈനലിൽ നേടിയ ഗോളോടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമെത്താൻ താരത്തിന് കഴിഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളാണ് മെസിയും ബാറ്റിസ്റ്റ്യൂട്ടയും.
വേൾഡ് കപ്പിൽ 24 മത്സരങ്ങളിലായി മെസി നേടിയ 10 ഗോളുകളിൽ നാലെണ്ണവും ഖത്തർ ലോകകപ്പിലാണ്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
ഇനി ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനൽ ഏറ്റുമുട്ടലിൽ മെസി അർജന്റീനക്കായി സ്‌കോർ ചെയ്‌താൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡും മറികടക്കാനാകും. അതേസമയം, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരങ്ങളാണ് മെസിയും മിറോസ്ലാവ് ക്ലോസെയും.
#FIFAWorldCup final is that way! 👉 #ARGCRO #Qatar2022 #Family #Vatreni❤️🔥 pic.twitter.com/4WLvYN7nfD
— HNS (@HNS_CFF) December 13, 2022