ഏറെക്കാലം നീട്ടിവളര്‍ത്തിയ മീശയും താടിയും വടിച്ച് പുതിയ ലുക്കില്‍ അവതരിച്ചിരിക്കുകയാണ് ബാഴ്‌സിലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി.
ജിറോണക്ക് എതിരെയുള്ള മത്സരത്തിന് മുമ്പായി ബാഴ്‌സിലോണയുടെ ഔദ്യോഗിക പേജ് തന്നെയാണ് മെസ്സിയുടെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ ഇന്റര്‍നാഷണല്‍ കിരീടം നേടിയ ശേഷം മാത്രമേ താടി എടുക്കുകയുള്ളു എന്ന് മെസ്സി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിത് 2016 കോപ്പ അമേരിക്ക ഫൈനൽ മത്സരത്തെപ്പറ്റി മാത്രമായി മെസ്സി പറഞ്ഞതാണ്.
ഈ ടൂര്‍ണ്ണമെന്റ് അവസാനിക്കുന്നത് വരെ ടീമംഗങ്ങള്‍ താടി എടുക്കാന്‍ എന്നെ അനുവദിക്കില്ല എന്നായിരുന്നു അന്നത്തെ മെസ്സിയുടെ പ്രസ്താവന. അതുകൊണ്ട് ഇത് വാഗ്ദാനത്തിന്റെ ലംഘനമല്ല എന്നാണ് ആരാധകരുടെ പക്ഷം.
ALSO READ: ബി.ജെ.പിയെ പേടിച്ചാണ് ബി.എസ്.പി അജിത് ജോഗിയുമായി സഖ്യം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ്
എന്തായാലും ഈ സീസണില്‍ മികച്ച ഫോമിലാണ് താരം. ചാംപ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരം സീസണില്‍ ഇതുവരെ എഴ് ഗോളുകളാണ് നേടിയത്.