പെനാല്‍റ്റി എടുക്കുന്നതിലെ പിഴവ് മാറ്റാന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മെസ്സി. കാറ്റലോണിയ റേഡിയോക്ക് നല്കിയ അഭിമുഖത്തിലാണ് മെസ്സി തന്റെ മോശം റെക്കോര്‍ഡിനെ കുറിച്ച് തുറന്നു സംസാരിച്ചത്.
“പെനാല്‍റ്റി സ്പോട്ടില്‍ നിന്ന് കിക്കെടുക്കുന്നത് കൂടുതല്‍ ഫലപ്രദമാക്കണമെന്നുണ്ട്. പെനാല്‍റ്റിയില്‍ വര്‍ക്ക് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശീലന സമയത്ത് എടുക്കുന്നത് പോലെയല്ല ട്രെയിനിങ് സമയത്ത്. മനസില്‍ ആശയമുണ്ടെങ്കില്‍ പോലും വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ടാണ്” മെസ്സി പറഞ്ഞു.
“ഗോള്‍കീപ്പര്‍ക്കും ഒരുപാട് സാധ്യതകളുണ്ട്. ഊഹം ശരിയായാല്‍ അവര്‍ക്ക് അത് തടുക്കാന്‍ കഴിയും”. മെസ്സി പറഞ്ഞു.
“എന്റെ ഫൈനല്‍ പാസുകള്‍ മെച്ചപ്പെട്ടതില്‍ അഭിമാനമുണ്ട്. മൈതാനത്ത് കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഫ്രീകിക്ക് എടുക്കുന്നതിലും മെച്ചപ്പെട്ടിട്ടുണ്ട്, വലതുകാല്‍ കൊണ്ട് പോലും. ഓരോ ദിവസവും ഇംപ്രൂവ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും മെസ്സി പറഞ്ഞു.
ബ്ലാസ്റ്റേഴ്സിനെ സച്ചിന് ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട്; ഞെട്ടലോടെ ആരാധകര്‍