| Tuesday, 11th September 2018, 2:23 pm

മോഡ്രിച്ചോ മെസ്സിയോ? മനസ്സ് തുറന്ന് ഐവാന്‍ റാക്കിട്ടിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സിലോണ: ഫുട്‌ബോള്‍ ലോകത്ത് ഈ വര്‍ഷം ക്രൊയേഷ്യന്‍ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന്റേതാണെന്ന് ഐവാന്‍ റാക്കിട്ടിച്ച്. ക്രോയേഷ്യന്‍ താരവും, ബാഴ്‌സിലോണയില്‍ മെസ്സിയുടെ സഹതാരവുമാണ് റാക്കിട്ടിച്ച്.

ഈ വര്‍ഷത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് മോഡ്രിച്ച് നേടിയിരുന്നു. ഫിഫയുടെ അന്തിമ പട്ടികയിലും മോഡ്രിച്ചിന്റെ പേരുണ്ട്. എന്നാല്‍ ഈ രണ്ട് അവാര്‍ഡുകളിലും അവസാന മൂന്നില്‍ പോലും ഇടംപിടിക്കാന്‍ ലയണല്‍ മെസ്സിക്ക് സാധിച്ചിരുന്നില്ല.


ALSO READ: യു.എസ് ഓപ്പണില്‍ പരാജയപ്പെട്ട സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍; ലോകവ്യാപക പ്രതിഷേധം


ലോകകപ്പിലെ മികച്ച താരമായതും, ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിച്ചതും, റയലിനൊപ്പം ചാം പ്യന്‍സ് ലീഗ് നേടിയതുമാണ് മോഡ്രിച്ചിന്റെ ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍.

“”ചില സീസണുകളില്‍ ഒരാള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു എന്ന് വരില്ല. എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ്. നിങ്ങള്‍ 10 കുട്ടികളെ എടുത്താല്‍ അതില്‍ ഒമ്പത് പേരും ഇതേ അഭിപ്രായം തന്നെ പറയും”” റാക്കിട്ടിച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു.


ALSO READ: മാധ്യമങ്ങള്‍ പേപ്പട്ടിയെ പോലെ വേട്ടയാടുന്നുവെന്ന് പി.സി ജോര്‍ജ്ജ്


“”എന്നാല്‍ ഈ വര്‍ഷം ലൂക്കയുടേതാണ്. ഇത് മെസ്സിയടക്കം എല്ലാവര്‍ക്കും അറിയാം. മോഡ്രിച്ച് ഈ അവാര്‍ഡുകള്‍ അര്‍ഹിക്കുന്നുണ്ട്.”” റാക്കിട്ടിച്ച് കൂട്ടിച്ചേര്‍ത്തു.

ഐവാന്‍ റാക്കിട്ടിച്ചും ബാഴ്‌സിലോണയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിന്റെ മധ്യനിര താരമായ ലൂക്കാ മോഡ്രിച്ചും നല്ല സുഹൃത്തുകകളും, ദേശീയ ജേഴ്‌സിയില്‍ ഒന്നിച്ച് കളിക്കുന്നവരുമാണ്.

We use cookies to give you the best possible experience. Learn more