മത്സര ശേഷം കളിക്കാര്‍ കടന്നുപോകുന്ന ടണലില്‍ വെച്ച് ഒര്‍ലാന്‍ഡോ താരങ്ങളോട് മെസി ദേഷ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. മത്സരത്തിനിടെ എതിര്‍ ടീം അംഗങ്ങളോട് കൊമ്പുകോര്‍ത്ത മെസിക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു.
Messi looking more angry and aggressive than netherlands game
Received Already a yellow🤣pic.twitter.com/NDMTBHNcYH
— Vaibhav Hatwal ◟̽◞̽ 🤧 (@vaibhav_hatwal) August 3, 2023
മത്സരത്തിന്റെ 83ാം മിനിട്ടില്‍ മെസിയെ ഫൗള്‍ ചെയ്ത ഒല്‍ലാന്‍ഡോ താരം ഫിലിപ്പ് മാര്‍ട്ടിനെസിനോട് താരം കയ്യാങ്കളിയിലേര്‍പ്പെടുകയും ഇരു ടീമിലെയും താരങ്ങള്‍ രണ്ട് പേരെയും പിടിച്ച് മാറ്റുകയും ചെയ്തിരുന്നു.
മത്സരത്തിനിടെ ഒര്‍ലാന്‍ഡോ താരങ്ങള്‍ പലവട്ടം മെസിയെ ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതിന്റെ ബാക്കിയായാണ് ടണലിലൂടെ ഇരു ടീം അംഗങ്ങളും നടന്നുപോകുമ്പോള്‍ മെസി മാര്‍ട്ടിനെസിനോട് ചൂടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് ഇത്രയും കോപത്തോടെ മെസിയെ ആരാധകര്‍ കണ്ടിട്ടുള്ളത്. ഇന്നലെ നടന്ന മത്സരത്തിന് പിന്നാലെ ഒര്‍ലാന്‍ഡോ താരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്ന മെസിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി നടത്തിയ അരങ്ങേറ്റ മത്സരം ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസി ഗോള്‍ നേടിയിരിക്കുകയാണ്.
ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് മെസി വലയിലെത്തിച്ചത്. ഇതോടെ മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.