മെസിയുടെ എം.എല്‍.എസിലേക്കുള്ള കൂടുമാറ്റവും അവിടെയുള്ള മികച്ച പ്രകടനവും ആരാധകരുടെ ഇടയില്‍ ഒരുപാട് ചര്‍ച്ചയായ കാര്യമാണ്. അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ ്അവസാന മിനിട്ടില്‍ ഫ്രീകിക്ക് ഗോള്‍ നേടി അദ്ദേഹം ടീമിനെ ജയിപ്പിച്ചിരുന്നു.
90 മിനിട്ടും കഴിഞ്ഞ് എക്‌സ്ട്രാ ടൈമിന്റെ നാലാമത്തെ മിനിട്ടിലായിരുന്നു അദ്ദേഹം ഗോള്‍ നേടിയത്. കരിയറിന്റെ അവസാന കാലത്തും അദ്ദേഹമുണ്ടാക്കിയ ഒരു ഐക്കോണിക്ക് മൊമന്റായിരുന്നു അത്.
എന്നാല്‍ ആ നിമിഷങ്ങള്‍ക്ക് പിന്നില്‍ ഒത്തുകളിയാണോ എന്ന് ചില പോഡ്കാസ്റ്റര്‍മാര്‍ സംശയം ഉന്നയിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യ മത്സരമാണെന്നും അത് പെനാല്‍ട്ടിയായെന്നും മെസി അത് എടുത്ത് മത്സരം വിജയിപ്പിക്കുകയാണെന്നുമായിരുന്നു പോഡ്കാസ്റ്റര്‍മാര്‍ ഉന്നയിച്ച ആശയം. ഫുട്‌ബോളിന്റെ ബേസിക്‌സ് പോലുമറിയാത്ത അത പെനാല്‍ട്ടിയല്ല ഫ്രീകിക്കാണെന്ന് മനസിലാക്കാന്‍ കഴിയാത്തവരായിരുന്നു ഇതെന്ന് എല്ലാവര്‍ക്കും മനസിലായി.
ഒരു ടീമില്‍ ക്യാപ്റ്റന്‍മാരാണ് ആദ്യം പെനാല്‍ട്ടിയെടുക്കുക എന്നും അതിന് ശേഷം മറ്റുള്ളവര്‍ അത് തുടരുമെന്നും പോഡ്കാസ്റ്റര്‍മാരില്‍ ഒരാള്‍ പറഞ്ഞു. വീഡിയോ കാണാം.
View this post on Instagram
എന്നാല്‍ ഇതിന് മറുപടിയുമായി മെസി ആരാധകരും ഫുട്‌ബോള്‍ ഫാന്‍സും ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ എന്താണെന്ന് പോലുമറിയില്ലെന്നും അവര്‍ മെസിയെ അര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്തു.
ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്താനും ആരാധകര്‍ ഇവരോട് ആവശ്യപ്പെടുന്നുണ്ട്. ചില കമന്ററില്‍ അമേരിക്കാര്‍ക്ക് തന്നെ ഇവര്‍ ലജ്ജയാണെന്ന് പറയുന്നവരുമുണ്ട്.
കമന്റുകള്‍ കാണാം.
Content Highlight: Messi Fans Trolls Podcasters from America As they Say First Match Of Inter Miami was Fixed