പി.എസ്.ജിയില്‍ ഉടലെടുക്കുന്ന മെസി-എംബാപെ തര്‍ക്കത്തില്‍ നെയ്മറിനൊപ്പം ചേരിതിരിഞ്ഞ് ലയണല്‍ മെസിയും റാമോസും
ഫുട്‌ബോള്‍ വാര്‍ത്തകളില്‍ കഴിഞ്ഞ കുറച്ചുനാളായി ഏറ്റവും കൂടുതല്‍ ഇടം പിടിക്കുന്ന പേരുകളാണ് എംബാപെയും നെയ്മറും. പി.എസ്.ജിയിലെ സൂപ്പര്‍താരങ്ങളായ ഇരുവരും തമ്മില്‍ ഈഗോ ക്ലാഷാണെന്നാണ് റിപ്പോര്‍ട്ടുകളില്ലൊം പറയുന്നത്.
മത്സരത്തിനിടയില്‍ പെനാല്‍ട്ടി എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് ആരാധകരും മീഡിയയും ഏറ്റുപിടിക്കുകയായിരുന്നു. ലീഗ് വണ്ണിലെ രണ്ടാം മത്സരത്തിലായിരുന്നു പെനാല്‍ട്ടിയുടെ പേരില്‍ തര്‍ക്കം അരങ്ങേറിയത്.
മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍ട്ടി എംബാപെയായിരുന്നു എടുത്തത്. എന്നാല്‍ അദ്ദേഹം പുറത്തടിച്ച് കളയുകയായിരുന്നു. ടീമിന് ലഭിച്ച രണ്ടാം പെനാല്‍ട്ടി നെയ്മര്‍ ജൂനിയറായിരുന്നു എടുത്തത്. അദ്ദേഹം അത് ഗോളാക്കി മാറ്റുകയും ചെയ്തു.
എന്നാല്‍ ആ പെനാല്‍ട്ടിയെടുക്കാനും മുന്നിട്ടെത്തിയത് എംബാപെയായിരുന്നു. എന്നാല്‍ നെയ്മര്‍ പെട്ടെന്ന് തന്നെ പന്തെടുത്തത് എംബാപെയെ അതൃപ്തനാക്കിയിരുന്നു. പിന്നീട് പി.എസ്.ജി കോച്ച് ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പെനാല്‍ട്ടി എടുക്കുന്നത് ആരായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എംബാപെയെ വിമര്‍ശിക്കുന്ന ട്വീറ്റില്‍ നെയ്മര്‍ ലൈക്കടിച്ചത് പ്രശ്‌നം വീണ്ടും ആളികത്താന്‍ കാരണമായി.
ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഒരുപാട് വാര്‍ത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു. എംബാപെ നെയ്മറിനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും നെയ്മറിന് എംബാപെക്ക് ഒരുപാട് പവര്‍ നല്‍കിയത് ഇഷ്ടമായില്ലായിരുന്നു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.
ഈ ഒരു പ്രശ്‌നത്തില്‍ പി.എസ്.ജിയില്‍ ചേരിതിരിവ് ഉണ്ടാകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ഒരു വിഷയത്തില്‍ നെയ്മറിനോടൊപ്പം നില്‍ക്കാനാണ് മെസിയും റാമോസ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പി.എസ്.ജി ലോക്കര്‍ റൂമില്‍ നെയ്മറിനെയാണ് ടീമംഗങ്ങള്‍ ലീഡറായി കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെസിയും നെയ്മറും ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ചുകൊണ്ടിരുന്നപ്പോള്‍ മുതല്‍ സുഹൃത്തുകളായിരുന്നു. ബാഴ്‌സയില്‍ 160 ഓളം മത്സരത്തില്‍ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് പി.എസ്.ജിയിലും ഒന്നിക്കുകയായിരുന്നു.
ഇപ്പോഴിതാ പി.എസ്.ജിയിലെ നെയ്മര്‍-എംബാപെ പോരില്‍ സുഹൃത്തിന്റെ കൂടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മെസി. ഇതോടെ എംബാപെയുടെ ടീമിലെ റെസ്‌പെക്റ്റിന്റെ അളവ് കുറയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പി.എസ്.ജിക്ക് മുന്നോട്ടുള്ള പോക്കിന് എംബാപെയുടെ പ്രകടനം അനിവാര്യമാണ്. എന്നാല്‍ അദ്ദേഹം ഒറ്റക്ക് വിചാരിച്ചാല്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കില്ല. അതിന് ടീം ഗെയിം തന്നെ വേണം. ഈ ഒരു സാഹചര്യത്തില്‍ എംബാപെ എങ്ങനെ തന്റെ സീനിയര്‍ താരങ്ങളുമായി ഒത്തുപോകുമെന്ന് കണ്ടറിയണം.
Content Highlight: Messi chooses between Neymar and Mbape