| Saturday, 22nd January 2022, 8:21 pm

മെസി എന്നെ കഴുത എന്ന് വിളിച്ച് അധിക്ഷേപിച്ചു; ആരോപണവുമായി മുന്‍ ലിവര്‍പൂള്‍ താരം ജെമീ കരാഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനയുടെ പി.എസ്.ജി സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ കഴുത(donkey) എന്ന് വിളിച്ചുവെന്ന് മുന്‍ ലിവര്‍പൂള്‍ താരം ജെമീ കരാഗര്‍. ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശം അയച്ചാണ് മെസി തന്നെ അതിക്ഷേപിച്ചതെന്ന് കരാഗര്‍ പറഞ്ഞു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലയണല്‍ മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോള്‍, താരത്തിന്റെ സൈനിംഗ് ഫ്രഞ്ച് ക്ലബിന് ഗുണം ചെയ്യാന്‍ സാധ്യതയില്ലെന്ന അഭിപ്രായം പറഞ്ഞിരുന്നു.

ഇതിനാണ് മെസി തന്നെ കഴുതയെന്ന് വിളിച്ചതെന്ന് ജെമീ കരാഗര്‍ ആരോപിച്ചു. മെസി ഫിഫ ബെസ്റ്റ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ സ്വകാര്യ സന്ദേശങ്ങള്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ മെസി തന്നെ കഴുത എന്ന് തന്നെയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എക്കാലത്തെയും മികച്ച താരമായി ലയണല്‍ മെസിയെ ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ കഴുത തന്നെയാകും. ഞാനത് അംഗീകരിക്കുന്നു,’ ജെമീ കരാഗര്‍ പറഞ്ഞു.

അതേസമയം, രണ്ട് മാസം മുമ്പായിരുന്നു ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ താരമായ ലെവന്‍ഡോവ്സ്‌ക്കിയെ പിന്നിലാക്കി മെസി 2021 ലെ ബാലന്‍ ദി ഓര്‍ പുരസ്‌ക്കാരം നേടിയത്. തൊട്ടുപിന്നാലെയാണ് ഫിഫ ബെസ്റ്റ് ഫുട്ബോളറായി ലെവന്‍ഡോവ്സ്‌ക്കി തുടര്‍ച്ചയായി രണ്ടാം തവണയും പുരസ്‌ക്കാരം നേടുകയും ചെയ്തത്.

അര്‍ജന്‍ീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത മികവില്‍ ലിയോണല്‍ മെസി ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നേടും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കക്കുകയായിരുന്നു.

പോയ വര്‍ഷം ബയേണ്‍ കുപ്പായത്തില്‍ നടത്തിയ ഗോള്‍വേട്ടയാണ് ലെവന്‍ഡോവ്‌സ്‌കിക്ക് ഫിഫ ബെസ്റ്റ് പുരസ്‌കാര പോരാട്ടത്തില്‍ തുണയായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Messi called me a donkey after criticising PSG move:  Jamie Carragher

We use cookies to give you the best possible experience. Learn more