കോപ്പ അമേരിക്കയില്‍ അര്‍ജന്റീന കൊളമ്പിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസി കോപ്പ അമേരിക്ക ഫൈനലില്‍ പരിക്ക് മൂലമാണ് പുറത്തായത്. തന്റെ കണങ്കാലിനേറ്റ പരിക്കുമായി മെസി കളത്തില്‍ നിന്നെങ്കിലും താരത്തിന് കരഞ്ഞുകൊണ്ട് കളം വിടാനായിരുന്നു യോഗം.
ഇപ്പോള്‍ 2024ലെ എം.എല്‍.എസ് ഓള്‍ സ്റ്റാര്‍ ഗെയിമിനും ഇന്റര്‍ മയാമി താരം ലയണല്‍ മെസിക്ക് നഷ്ട്ടമായിരിക്കുകയാണ്. ഇന്റര്‍ മയാമി ടീമിലെ സഹതാരം സുവാരസും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ചിക്കാഗോ ഫയറിനെതിരായ മത്സരത്തില്‍ മയാമിക്ക് വേണ്ടി ഇറങ്ങിയെങ്കിലും കാല്‍ മുട്ടിലെ പരിക്ക് മൂലം സുവാരിസ് പുറത്തായിരുന്നു. കുറച്ച് കാലങ്ങലായി സുവാരസ് നേരിടുന്ന പ്രശ്നമാണിത്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ഇന്റര്‍ മിയാമിക്ക് വേണ്ടി 12 ഗോളുകളും 13 അസിസ്റ്റുകളും മെസി നേയിരുന്നു. മാത്രമല്ല ഒരു എം.എല്‍.എസ് കാമ്പെയ്‌നില്‍ ഏറ്റവും വേഗത്തില്‍ 25 ഗോള്‍ നേടുന്ന താരവും മെസിയായിരുന്നു.
റിയല്‍ സാള്‍ട്ട് ലേക്കിന്റെ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ അരാംഗോയാണ് ഈ സീസണില്‍ 17 ഗോളുകളുമായി എം.എല്‍.എസ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നില്‍ നില്‍ക്കുന്നത്. സസ്‌പെന്‍ഷനുള്ളതിനാല്‍ ഓള്‍-സ്റ്റാര്‍ ഗെയിം നഷ്ടപ്പെടുന്ന മറ്റൊരാളാണ് അദ്ദേഹം.
Content Highlight: Messi And Suvares Is Out In M.L.S List