ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് കിരീടം ചൂടിയപ്പോള്‍ മെസിയുടെ അടുത്തെത്തി താരത്തെ ആദ്യം കെട്ടിപ്പുണര്‍ന്നത് സഹതാരം ലിയാന്‍ഡ്രോ പരേഡസായായരുന്നു. മോണ്ടിയേലിന്റെ വിന്നിങ് കിക്കിന് ശേഷം ഗ്രൗണ്ടിന്റെ മധ്യഭാഗത്തായിരുന്നു മെസിയടക്കമുള്ള അര്‍ജന്റൈന്‍ താരങ്ങള്‍. നാലാം കിക്കില്‍ വിജയ ഗോള്‍ പിറന്നതോടെ എല്ലാ താരങ്ങളും പെനാല്‍ട്ടി ബോക്‌സിന്റെ അടുത്തേക്ക് ഓടിപ്പോയാണ് തങ്ങളുടെ വിജയാഘോഷം തുടര്‍ന്നത്. എന്നാല്‍ മെസി മാത്രം താന്‍ നില്‍ക്കുന്നയിടത്ത് തന്നെ മുട്ട് കുത്തി നിന്ന് രണ്ട് കൈകളുംകൊണ്ട് കണ്ണുപൊത്തിയാണ് തന്റെ എക്കാലത്തേയും വലിയ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്. ഈ സമയത്താണ് ലിയാന്‍ഡ്രോ പരേഡസ് മെസിയെ കെട്ടിപ്പുണര്‍ന്നത്.
ലോകകപ്പ് നേടിയ സമയം മെസിയുമായുള്ള സംഭാഷണത്തെക്കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍ ലിയാന്‍ഡ്രോ. അര്‍ജന്റൈന്‍ ജേര്‍ണലിസ്റ്റ് സോഫി മാര്‍ട്ടിനെസ് മാറ്റിയോസുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗോള്‍. കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
— ZIAD IS HAPPY FOREVER 🇦🇷 (@Ziad_EJ) July 2, 2023
‘മെസിയുമായുള്ള ആ ആലിംഗനം എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കും. അദ്ദേഹം മുട്ടുകുത്തി നിന്ന സമയത്ത് ഒരു ലോക ചാമ്പ്യന്‍ എന്ന നിലയില്‍ അവനെ ആദ്യമായി കെട്ടിപ്പിടിച്ചത് അവിശ്വസനീയമായ അനുഭവമായിരുന്നു.
Happy Birthday Leandro Paredes
Paredes was the first person to hug Leo Messi after Argentina world cup winning against France in Qater 🥺💙🇦🇷 pic.twitter.com/HR1l6vTg27
ഞാന്‍ അവനോട് ഉറക്കേ വിളിച്ചുപറഞ്ഞു. നമ്മള്‍ ലോക ചാമ്പ്യന്മാരായെന്ന്, നമ്മള്‍ വിജയിച്ചെന്ന്. ആസമയം, നന്ദി, നന്ദി… ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് അവന്‍ പറഞ്ഞത്,’ ലിയാന്‍ഡ്രോ ഓര്‍ത്തെടുത്തു. പരിക്ക് കാരണം ലോകകപ്പില്‍ തന്റെ 100 ശതമാനം നല്‍കാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ടെന്നും ലിയാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.
Argentina remains number 1 in latest FIFA rankings!
🇦🇷1️⃣ Argentina
🇫🇷2️⃣ France
🇧🇷3️⃣ Brazil
🏴4️⃣ England
🇧🇪5️⃣ Belgium
🇭🇷6️⃣ Croatia
🇳🇱7️⃣ Netherlands
🇮🇹8️⃣ Italy
🇵🇹9️⃣ Portugal
🇪🇸🔟 Spain pic.twitter.com/3hKOx0w4IL
ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 3-3 സമനിലയില്‍ കലാശിക്കുകയായിരുന്നു. ഫൈനലില്‍ മെസി രണ്ട് ഗോളുകളും ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണുകയും ചെയ്തിരുന്നു. ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതും മെസിയെ ആയിരുന്നു. ടൂര്‍ണമെന്റിലാകെ ഏഴ് ഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ എട്ട് ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെക്ക് തൊട്ടുപിറകിലാണ്.