[]ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ മേസീഡസ് ബെന്‍സിന്റെ പുതിയ എ ക്ലാസ് കാര്‍ വ്യാഴാഴ്ച പുറത്തിറങ്ങും. ജൂണ്‍ ആറിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വെരിറ്റോ അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ഹാച്ച്ബാക്കായ വെരിറ്റോ വൈബ് അവതരിപ്പിക്കും.[]
ജൂണ്‍ 11നാണു ഫോഡിന്റെ കോംപാക്ട് സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ ഇക്കോ സ്‌പോര്‍ട്ടിന്റെ പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്.
ഇതിനു പിന്നാലെ ജൂണ്‍ 14ന് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയും വി 40 ക്രോസ് കണ്‍ട്രി അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്‍ട്രി ലവല്‍ ആഡംബര എസ് യു വി-ക്രോസ്ഓവര്‍ വിഭാഗത്തിലേക്കുള്ള വോള്‍വോയുടെ പ്രവേശനമാണു വി 40 ക്രോസ് കണ്‍ട്രി.
നിലവില്‍ ബി.എം.ഡബ്ലീയൂ എക്‌സ് വണ്ണും ഔഡി ക്യു ത്രിയുമൊക്കെയാണ് വില്‍പ്പനയില്‍ സാധ്യതയേറിയ ഈ വിഭാഗത്തില്‍ വിപണിയില്‍ സജീവമായിട്ടുള്ളത്.
പൂര്‍ണമായും വിദേശ നിര്‍മിതമായ വി 40 ഇറക്കുമതി വഴിയാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കഴിഞ്ഞ ബജറ്റില്‍ വിദേശ നിര്‍മിത വാഹനങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ വി 40 ക്രോസ് കണ്‍ട്രിക്ക് 30 ലക്ഷത്തോളം രൂപ വില മതിക്കുമെന്നാണ് കണക്കാക്കുന്നത്.
വി 40 ഹാച്ച്ബാക്കിന്റെ പരിഷ്‌കൃത രൂപമായ വി 40 ക്രോസ് കണ്‍ട്രിക്കു കരുത്തേകാന്‍ ടര്‍ബോ ഡീസലിനൊപ്പം ടര്‍ബോ പെട്രോള്‍ എന്‍ജിനുമുണ്ടാവും.