ചായപ്രേമം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുമെന്ന വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങള്‍
Health
ചായപ്രേമം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുമെന്ന വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 4:26 pm

ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല നമുക്കിടയില്‍. മലയാളികളുടെ ഒരു ദിവസത്തിന്റെ തുടക്കം തന്നെ ചായയില്‍ നിന്നാണ്.

ചായകുടി സ്ഥിരമാക്കിയവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ദിവസവും ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ദിവസവും കുറഞ്ഞത് ഒരു ഗ്ലാസ് ചായ കുടിക്കുന്നവര്‍ക്ക് ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് പുതിയ പഠനം പറയുന്നു.


ALSO READ: കണ്ണിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കൂ….


ദിവസവും ഒന്ന് മുതല്‍ മൂന്ന് ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്കാണ് ഈ ഗുണം ലഭിക്കുകയെന്നും അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലൂടെ പറയുന്നു.

ദിവസവും മൂന്നു ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം വരെ കുറയുമെന്ന് പഠനസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ ദിവസവും രാവിലെ ചായ കുടിക്കുന്നവര്‍ കൃത്യമായ ജീവിതശൈലി പിന്തുടരുന്നവരാണെന്നും സമയത്തുള്ള ഭക്ഷണം, വ്യായാമം, എന്നിവയുള്ളവരാണെന്നും പഠനസംഘം വിലയിരുത്തി. ഇതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പാല്‍ ചായ കുടിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുമെന്നും പഠനത്തില്‍ പറയുന്നു.


ALSO READ: ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത പ്രധാന ഭക്ഷ്യവസ്തുക്കള്‍


ഇതില്‍ ചായ കുടിക്കുന്നവരില്‍, ഹൃദയധമനികളില്‍ കാല്‍സ്യം അടിഞ്ഞുള്ള ഹൃദയാഘാതമോ, ഹൃദ്രോഗമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. ചായപ്പൊടിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോയ്ഡ് എന്ന ആന്റി ഓക്സിഡന്റാണ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത്.