| Sunday, 22nd July 2018, 2:49 pm

ചെറുപയര്‍ സ്ഥിരം ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുള്ള പ്രധാന ഗുണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാന ഘടകമാണ് ധാന്യങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍. ഈ വിഭവം വിവിധ രീതിയില്‍ പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.

പയര്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. മഴക്കാലങ്ങളില്‍ ചെറുപയര്‍ കഞ്ഞി ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ ഗുണപ്രദമാണ്.

ശരീരത്തിന് പ്രതിരോധ ശേഷി നല്കാന്‍ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി.

ഇതിലെ വിവിധ ജീവകങ്ങള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ ചെറുപയര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്.


ALSO READ: പൊങ്ങച്ചം പറച്ചിലും ആത്മ പ്രശംസയും കൊണ്ട് രാജ്യത്തിന്റെ നയരൂപീകരണം നടത്താന്‍ കഴിയില്ല; മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിംഗ്


അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിക്കാനുള്ള മുഖ്യവഴിയാണ് ചെറുപയര്‍. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

മഴക്കാലത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നല്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുപയര്‍.

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചെറുപയര്‍. ചെറുപയര്‍ കൊണ്ടുള്ള കഞ്ഞി രാവിലെയോ രാത്രിയോ കഴിക്കുന്നത് ആരോഗ്യപ്രദമാണ്.

ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്.


ALSO READ: ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; പരാജയഭീതിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നതെന്നും സോണിയാ ഗാന്ധി


ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്.

മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. കഫ, പിത്ത രോഗങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍ നമ്മുടെ സ്ഥിരം ഭക്ഷണങ്ങളുടെ ഭാഗമാക്കുന്നത്.

We use cookies to give you the best possible experience. Learn more