Advertisement
Health
ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമാക്കിയാലുള്ള നാല് ഗുണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 25, 09:47 am
Monday, 25th June 2018, 3:17 pm

പച്ചക്കറികളില്‍ ജീവകങ്ങള്‍ ഏറെയുള്ള വിഭവമാണ് ബീറ്റ്‌റൂട്ട്. അതുപോലെ തന്നെ പോഷകപ്രദമാണ് ബീറ്റ്‌റൂട്ട് ജ്യൂസും.

രാവിലെ തന്നെ പ്രഭാത ഭക്ഷണത്തോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമാക്കുന്നത് വളരെ ആരോഗ്യത്തിന് നല്ലതാണ്. നമ്മുടെ ശരീരത്തിലുണ്ടാകുന്ന പലരോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന ജീവകങ്ങള്‍ അടങ്ങിയ വിഭവം ആണ് ബീറ്റ്‌റൂട്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമാക്കിയാലുള്ള പ്രധാന  നാല്  ഗുണങ്ങള്‍

1. കരളിന്റെ ആരോഗ്യത്തിന് ബീറ്റ്‌റൂട്ട് വളരെ ഉത്തമമാണ്.


ALSO READ: കിഡ്നി സ്റ്റോണ്‍ വലയ്ക്കുന്നുണ്ടോ? കിഡ്നി സ്റ്റോണിന് പരിഹാരം ഒന്നു മാത്രമേയുള്ളു….


2 രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

3. ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ക്യന്‍സര്‍ കോശങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്. ഇത്   തടയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു.

4. ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു. അതോടൊപ്പം ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാനും ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമാക്കുന്നത് വളരെ നല്ലതാണ്.