| Tuesday, 25th September 2012, 10:14 am

ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ തന്റെ ജീവിതം മാറ്റിമറിച്ചു: മേരി കോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് ഇന്ത്യന്‍ ബോക്‌സിങ് താരം മേരി കോം പറഞ്ഞു. തന്റെ ജന്മനാട്ടില്‍ നടന്ന ഒരു ചടങ്ങിലാണ് മേരി ഇക്കാര്യം പറഞ്ഞത്. []

രണ്ട് വെള്ളിയും നാല് വെങ്കലവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ലണ്ടനില്‍ നിന്നും മടങ്ങിയത്. രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിതെന്നും മേരി കോം പറഞ്ഞു. “ഞാന്‍ അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുണ്ട്, എന്നാല്‍ വളരെ കുറച്ച് ആളുകളെ തന്നെ അറിഞ്ഞിരുന്നുള്ളൂ. ഒളിമ്പിക്‌സിന് ശേഷം രാജ്യം തന്നെ മനസ്സിലാക്കിയിരിക്കുന്നു” മേരി കോം പറഞ്ഞു.

മെഡല്‍ തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും, താന്‍ സന്തോഷവതിയാണെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.

ലോക രണ്ടാംനമ്പര്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ് താരം നിക്കോള ആദംസിനോടാണ് മേരി കോം സെമിയില്‍ പരാജയപ്പെട്ടത്.11-6 എന്ന സ്‌കോറിനായിരുന്നു മേരി കോം പരാജയപ്പെട്ടത്. സെമിയില്‍ കടന്നുകൊണ്ട് മേരി മെഡല്‍ ഉറപ്പാക്കിയിരുന്നു.

അഞ്ചു തവണ ബോക്‌സിങ് ജേതാവ് ആയിട്ടുള്ള മേരി കോം  ക്വാര്‍ട്ടറില്‍ 51 കിലോഗ്രാം വിഭാഗം ഫളൈവെയ്റ്റില്‍ പോളണ്ടിന്റെ കരോലിന മിക്കാല്‍ചുക്കിനെ തോല്‍പിച്ചായിരുന്നു ക്വാര്‍ട്ടറില്‍ കടന്നത്. കൂടിയ ഭാരവിഭാഗത്തില്‍ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി സെമിയില്‍ കടന്നിരുന്നത്.

We use cookies to give you the best possible experience. Learn more