| Saturday, 13th February 2021, 8:36 pm

'മേരി ആവാസ് സുനോ'; മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.

വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ.

യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുവനന്തപുരത്ത് ആരംഭിച്ചു.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫ് ആണ്. ബിജിത് ബാലയാണ് എഡിറ്റിംഗ്.

നേരത്തെ കേരളത്തിന്റെ അഭിമാനമായ വി.പി സത്യന്റെ ജീവിതം പറഞ്ഞ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയും പ്രജേഷ് സെന്നായിരുന്നു സംവിധാനം ചെയ്തത്.

കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ ആദ്യമായി പ്രദര്‍ശനത്തിന് എത്തിയ മലയാള സിനിമ വെള്ളമായിരുന്നു. റിയല്‍ ലൈഫ് സ്റ്റോറിയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം കൂടിയായിരുന്നു വെള്ളം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Meri Avaas Suno movie first look poster out

Latest Stories

We use cookies to give you the best possible experience. Learn more