മെര്‍സിഡസ് ബെന്‍സ് വില കൂട്ടുന്നു
Big Buy
മെര്‍സിഡസ് ബെന്‍സ് വില കൂട്ടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2013, 8:00 pm

[]ന്യൂദല്‍ഹി: മെര്‍സിഡസ് ബെന്‍സ് കാറുകളുടെ വില കൂടുന്നു. ഇന്ത്യയില്‍ ലഭ്യമായ എല്ലാ മോഡലുകളുടെയും വില കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. സെപ്റ്റംബര്‍ ഒന്ന്  മുതല്‍ വിലയില്‍ 4.5 ശതമാനം വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.[]

രൂപയുടെ വിലയിടിയുന്നതും കയറ്റുമതി നികുതിയിലുണ്ടാവുന്ന വര്‍ദ്ധനവും മൂലമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് മെര്‍സിഡസ് ഇന്ത്യയുടെ എംഡിയും സി.ഇ.ഒയുമായ എബര്‍ഹാര്‍ഡ് കെരന്‍ പറഞ്ഞു.

ഉല്പാദന വസ്തുക്കളുടെ വിലയിലുണ്ടാവുന്ന വര്‍ദ്ധനയും, ഇറക്കുമതി നികുതിയിലുണ്ടാവുന്ന വര്‍ദ്ധനവും കഴിഞ്ഞ കുറച്ച കാലമായി കമ്പനിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രൂപയ്്ക്ക് തുടര്‍ച്ചയായുണ്ടാവുന്ന മൂല്യ തകര്‍ച്ചയും മറ്റ് നികുതിതകളിലുണ്ടാവുന്ന വര്‍ദ്ധനവും ബിസിനസ്സിനെ പിന്നോട്ടടിച്ചിട്ടുണ്ട്.

അത് കൊണ്ട് തന്നെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണ്. എബര്‍ഹാര്‍ഡ് കെരന്‍ വില കൂട്ടാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. പുതുക്കിയ നിരക്ക് പ്രകാരം കമ്പനിയുടെ എ ക്ലാസ്സ 180 സി.ഡി.ഐ കാറിന് 22.05 ലക്ഷവും, ബി 180 സി.ഡി.ഐക്ക് 23.50 ലക്ഷവും സി ക്ലാസ്സ്്  200 സി.ജി.ഐക്ക് 32.25 ലക്ഷവുമാകും വില.

കഴിഞ്ഞ ദിവസം ജനറല്‍ മോട്ടോര്‍സും തങ്ങളുടെ മൂന്ന് മോഡലുകളുടെ വില ഉയര്‍ത്തിയിരുന്നു. 10,000 രൂപ വീതമാണ് ഉയര്‍ത്തിയത്. ഈ മാസമാദ്യം ബി.എം.ഡബ്ല്യൂവും കഴിഞ്ഞ മാസം ഓഡിയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.