| Saturday, 27th August 2016, 9:50 pm

കരുത്തേറിയ പെട്രോള്‍ എന്‍ജിനുമായി ജി.എല്‍.ഇ 400

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വിഭാഗത്തില്‍ ഓഡിയില്‍ നിന്ന് മെര്‍ക്കിന് അടുത്തു തന്നെ വെല്ലുവിളി നേരിട്ടേക്കാം. ഈ വര്‍ഷം മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏഴാമത്തെ മോഡലാണ് ജി.എല്‍.ഇ 400 .

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കുന്ന എസ്.യു.വി മോഡല്‍ ജി.എല്‍.ഇയുടെ പെട്രോള്‍ വകഭേദം വിപണിയിലെത്തി.

ജി.എല്‍.ഇ 400 ന്റെ 3.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ 6 സിലിണ്ടര്‍ (വി 6) പെട്രോള്‍ എന്‍ജിന്‍ 333 ബി.എച്ച്.പി കരുത്ത് പുറത്തെടുക്കും. പരമാവധി ടോര്‍ക്ക് 1600 ആര്‍.പി.എമ്മില്‍ 480 എന്‍.എം ആണ്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗീയര്‍ബോക്‌സാണ് വാഹനത്തില്‍. മണിക്കൂറില്‍ 247 കി.മീ വരെ വേഗതയില്‍ ജി.എല്‍.ഇ 400 ന് സഞ്ചരിക്കാം.

എയര്‍ സസ്‌പെന്‍ഷനും ഫോര്‍ വീല്‍ഡ്രൈവുമുള്ള എസ്.യു.വിയ്ക്ക് 232 മി.മീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഉയര്‍ന്ന വേഗമെടുക്കുമ്പോള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 15 മി.മീ വരെ സ്വയം കുറച്ച് മികച്ച സ്ഥിരത ഉറപ്പാക്കാന്‍ കഴിയുന്ന സസ്‌പെന്‍ഷന്‍ വാഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്.

നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്ത് വിപണിയിലെത്തുന്ന എസ്.യു.വിയ്ക്ക് 74.90 ലക്ഷം രൂപയാണ് വില. ഈ വര്‍ഷം മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏഴാമത്തെ മോഡലാണിത്. ആഡംബര എസ്.യു.വിയായ ജി.എല്‍.ഇയ്ക്ക് 250ഡി, 350 ഡി , എ.എം.ജി 450 എന്നീ വകഭേദങ്ങളുമുണ്ട്.

ജി.എല്‍.ഇ 400ന് വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്ന ഓഡി ക്യു സെവന്‍ 2.0 ലീറ്റര്‍ പെട്രോള്‍ ഏറെ വൈകാതെ വിപണിയിലെത്തും.

Latest Stories

We use cookies to give you the best possible experience. Learn more