മെഴ്‌സിഡസ് ബെന്‍സ് CLA അര്‍ബന്‍ സ്പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പെട്രോള്‍ (200), ഡീസല്‍ (200d) വകഭേദങ്ങള്‍ ഒരുങ്ങുന്ന പുതിയ CLA അര്‍ബന്‍ സ്പോര്‍ട് എഡിഷന് 35.99 ലക്ഷം, 36.99 ലക്ഷം എന്നിങ്ങനെയാണ് വില.
ഇന്ത്യയില്‍ മെഴ്‌സിഡസ്് ബെന്‍സിന്റെ പ്രാരംഭ സെഡാനാണ് CLA ക്ലാസ്. സാധാരണ CLA 200 മോഡലിനെ അപേക്ഷിച്ച് 1.8 ലക്ഷം രൂപയോളം പുതിയ CLA അര്‍ബന്‍ സ്പോര്‍ട് എഡിഷന് കൂടുതലുണ്ട്.
പുത്തന്‍ കോസ്മോസ് ബ്ലാക് നിറശൈലിയാണ് CLA അര്‍ബന്‍ സ്പോര്‍ട് എഡിഷന്റെ പ്രധാന ആകര്‍ഷണം. എല്‍.ഇ.ഡി ലൈറ്റിംഗ് യൂണിറ്റുകള്‍, അഞ്ചു സ്പോക്ക് അലോയ് വീലുകള്‍, ഫ്രെയിം രഹിത ഡോറുകള്‍ എന്നിവയെല്ലാം കാറിന്റെ വിശേഷങ്ങളില്‍പ്പെടും.
എ.സി വെന്റുകള്‍ പുറകിലും നല്‍കിയിട്ടുണ്ട്. മെഴ്‌സിഡസ് ബെന്‍സ് തെര്‍മൊട്രോണിക് എന്നറിയപ്പെടുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധനം പുതിതായി കൂട്ടിച്ചെര്‍ത്തിട്ടുണ്ട്.
മെഴ്‌സിഡസ് ബെന്‍സ് CLA 200 അര്‍ബന്‍ സ്പോര്‍ടിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 184 bhp കരുത്തും 300 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. CLA 200d മോഡലിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 136 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്.