യാത്രക്കാരുടെ സുരക്ഷക്കായി മേസിഡസ് ബെന്‍സില്‍ ക്വുക്ക് റെസ്‌പോണ്‍സ് കോഡ്
Big Buy
യാത്രക്കാരുടെ സുരക്ഷക്കായി മേസിഡസ് ബെന്‍സില്‍ ക്വുക്ക് റെസ്‌പോണ്‍സ് കോഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2013, 5:10 pm

[]യാത്രക്കാരുടെ സുരക്ഷക്കും, വാഹനത്തിന്റെ സംരക്ഷണത്തിനുമായി മേസിഡസ് ബെന്‍സ് കാറില്‍ ക്വുക്ക് റെസ്‌പോണ്‍സ് കോഡ് (ക്വൂ.ആര്‍.സി) സംവിധാനം ഒരുക്കുന്നു. കാറില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാനുള്ള മാര്‍ഗമാണ് ക്യൂ.ആര്‍ കോഡ് കൊണ്ട് മേസിഡസ് ബെന്‍സ് ഉദ്ദേശിക്കുന്നത്.[]

കാറില്‍ പതിപ്പിച്ച ക്യു.ആര്‍ കോഡിന്റെ ചിത്രം സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. കോഡിന്റെ സഹായത്തോടെ കമ്പനിയുടെ വെബ്‌ സെറ്റിലെത്തിയാല്‍ കാറിന്റെ മോഡല്‍ അനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതിയെക്കുറിച്ച് വിവരം ലഭ്യമാകും.

അപകടത്തില്‍ പെട്ട്  കാറിന്റെ മുന്‍വശം തകര്‍ന്നാലും പ്രശ്‌നമില്ല. നമ്പര്‍പ്ലേറ്റില്‍ പതിപ്പിക്കുന്ന കോഡ് യാത്രക്കാരെ രക്ഷപ്പെടാന്‍ സഹായിക്കും.

വിവിധ മോഡലുകളിലെ എയര്‍ബാഗിന്റെ പ്രവര്‍ത്തന രീതി, ബാറ്ററി, ഇലക്ട്രിക് കേബിളുകള്‍, ഇന്ധന ടാങ്ക്, സിലിണ്ടറുകള്‍ , മറ്റു ഘടകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌ സെറ്റില്‍നിന്നും ലഭ്യമാകും. കാറിന്റെ ഘടകങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റണമെന്ന കാര്യത്തിലും വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

മേസിഡസ് ബെന്‍സ് കാറുകളിലെ വിവിധ ഭാഗങ്ങളില്‍ ക്യൂ.ആര്‍ കോഡ് ഘടിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.