| Friday, 24th July 2020, 11:58 pm

കോഴിക്കോട് മേപ്പയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മേപ്പയൂര്‍ ഗ്രമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തോഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഗ്രാമപഞ്ചായത്തോഫീസ് താല്‍ക്കാലികമായി അടച്ചിട്ടു. തൊഴിലുറപ്പ് പ്രവൃത്തികള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചു. ഈ മാസം 15 മുതല്‍ 18 വരെ തീയതികളില്‍ തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെട്ട മേറ്റ് മാര്‍ , തൊഴിലാളികള്‍ മുതലായവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കള്ള് ഷാപ്പിലെ ജീവനക്കാരന്‍ കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലായ് 15, 16, 17, 18 തീയതികളില്‍ സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 56 – ചക്കുംകടവ്, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 5 – പുളിയഞ്ചേരി, കൊടിയത്തൂര്‍ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 – പള്ളിത്താഴെ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 14 – മടപ്പള്ളി കോളേജ്, വാര്‍ഡ് 15 – കണ്ണുവയല്‍ എന്നിവയാണ് ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more