കോഴിക്കോട്: എഴുത്തുകാരന്‍ എം. മുകുന്ദനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ച് പോകണമെന്ന എം. മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണെന്ന് ജി. സുധാകരന്‍ പറഞ്ഞു.
ആര്‍ട്ടിസ്റ്റ് കേശവന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നാടകരചയിതാവും സംവിധായകനുമായ ഗോപിനാഥ് കോഴിക്കോടിന് നല്‍കുന്ന ചടങ്ങിലായിരുന്നു ജി. സുധാകരന്റെ വിമര്‍ശനം.
മുകുന്ദന്‍ ഉദ്ദേശിച്ച സര്‍ക്കാര്‍ ഏതാണെന്ന് അറിയില്ലെന്നും ഉദ്ദേശിച്ച സ്ഥാനത്ത് വേറൊരു സര്‍ക്കാര്‍ വന്നാല്‍ അവരെയും പിന്തുണക്കണമെന്നാണല്ലോ മുകുന്ദന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ജി. സുധാകരന്‍ ചോദിച്ചു.
എം. മുകുന്ദന്‍
ഇത്തരത്തിലാണോ എഴുത്തുകാര്‍ സംസാരിക്കേണ്ടതെന്നും ഇതാണോ മാതൃക എന്നും സുധാകരന്‍ ചോദ്യം ഉയര്‍ത്തി. ഇത്തരത്തില്‍ എഴുത്തുകാര്‍ സംസാരിക്കരുതെന്നും ജി. സുധാകരന്‍ പറഞ്ഞു.
2025 ജനുവരി എട്ടിന് എം. മുകുന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് നിയമസഭാ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
തുടര്‍ന്ന് അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാര്‍ നില്‍ക്കരുത് എന്നത് തെറ്റായ ധാരണയാണെന്ന് എം. മുകുന്ദന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജി. സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തിയത്.
രവി പിള്ള
വ്യവസായി രവി പിള്ളക്കെതിരെയും അദ്ദേഹം പരോക്ഷമായി വിമര്‍ശനം ഉയര്‍ത്തി. പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരന്‍ ആയതെന്ന് വിശകലനം ഉണ്ടാകണമെന്നാണ് രവി പിള്ളയുടെ പേര് എടുത്തുപറയാതെ സുധാകരന്‍ പറഞ്ഞത്.
ഇന്നത്തെ യുവാക്കള്‍ എല്ലാം കരുനാഗപ്പള്ളിയിലുള്ള ഒരു പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കാനാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി. സുധാകരന്‍ പറഞ്ഞു. ഒരു പൊതുവേദിയിലാണ് നേതാവ് ഈ നിര്‍ദേശം വെച്ചതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം രവി പിള്ളയ്ക്ക് കൊല്ലത്ത് വെച്ച് സ്വീകരണം നല്‍കിയിരുന്നു. ‘രവി പ്രഭ’ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ലോക്‌സഭാ എം.പി പ്രേമചന്ദ്രന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Content Highlight: Mention that writers should cooperate with the government; G. Sudhakaran says that M. Mukundan is opportunistic