| Monday, 19th June 2017, 10:13 am

ഒഡീഷയില്‍ മാനസിക രോഗികളായ രണ്ട് ആണ്‍കുട്ടികളെ ജനക്കൂട്ടം കെട്ടിയിട്ടു മര്‍ദ്ദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാനസിക പ്രശ്‌നമുള്ള സഹോദരങ്ങളെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ചായിരുന്നു മര്‍ദ്ദനം.

ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

ഇരുവരെയും ഒരു തൂണില്‍ കെട്ടിയിട്ടശേഷം വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശവാസികളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും മര്‍ദ്ദനമേറ്റു.


Must Read: ‘എന്റെ നുഴങ്ങുകയറ്റം അതുക്കും മേലെ’ കുമ്മനത്തെ ട്രോളി കലക്ടര്‍ ബ്രോ


രണ്ടുപേരും സമീപ ഗ്രാമത്തിലേക്കു പോകവെ വഴി തെറ്റി ബാരിപാഡയിലെ ലക്ഷ്മിപോഷി ബറ്റാലിയന്‍ ചാക്കില്‍ എത്തിപ്പെടുകയായിരുന്നു. ഇവരെ കണ്ട പ്രദേശവാസികള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

മാനസിക അസ്വാസ്ഥ്യമുള്ളവരായതിനാല്‍ ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രദേശവാസികള്‍ ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഇവരുടെ അച്ഛനും സ്ഥലത്തെത്തുകയായിരുന്നു.

പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more