Mob Lynching
മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജനക്കൂട്ടം അടിച്ചുകൊന്നു; 12 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 23, 12:46 pm
Monday, 23rd July 2018, 6:16 pm

ഭോപാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രോളി ജില്ലയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജനക്കൂട്ടം അടിച്ചുകൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. 25നും 30നും ഇടയില്‍ പ്രായമുള്ള യുവതിയാണ് ക്രൂരതക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലയിലെ മോര്‍വ പൊലീസ് സ്റ്റേഷന്‍ മേഖലയിലാണ് സംഭവമുണ്ടായത്. സംഭവം നടന്നതിനടുത്തുള്ള കാട്ടില്‍വെച്ച് ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവരെ പരിസരപ്രദേശങ്ങളില്‍ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

ജൂണ്‍ 29ന് വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഇതേ സ്ഥലത്ത് ജനക്കൂട്ടം ആക്രമിച്ചിരുന്നു. പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ ജീവന്‍ രക്ഷിക്കാനായിരുന്നത്.

സിന്‍ഗ്രോളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സംഘങ്ങളെത്തുന്നതായി വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.