ന്യൂദല്‍ഹി: ആര്‍ത്തവം സ്വാഭാവികമായ ശാരീരികാവസ്ഥ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആര്‍ത്തവത്തിന് അവധി നല്‍കാന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവാവധി നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടില്ല.
ആര്‍ത്തവവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നത് ചെറിയ വിഭാഗം മാത്രമാണെന്നും അത്തരം പ്രയാസങ്ങള്‍ മരുന്നിലൂടെ മാറ്റാന്‍ പറ്റുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പെണ്‍കുട്ടികള്‍ക്കിടയിലെ ആര്‍ത്തവ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlight: Menstruation a natural process, leave not compulsory at work places says central government