അങ്കണവാടി ഭക്ഷണവിതരണത്തില്‍ വന്‍ ക്രമക്കേട് : മേനകാ ഗാന്ധി
National
അങ്കണവാടി ഭക്ഷണവിതരണത്തില്‍ വന്‍ ക്രമക്കേട് : മേനകാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2018, 4:29 pm

അസം: അങ്കണവാടി കൂട്ടികള്‍ക്കുള്ള ഭക്ഷണ വിതരണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍ ക്രമക്കേടുകള്‍ നടന്നതായി സൂചനയുണ്ടെന്ന് കേന്ദ്ര വനിതാ-ശിശു വികസനമന്ത്രി മേനക ഗാന്ധി. അസമിലെ കുട്ടികളുടെ കണക്കെടുത്തതില്‍ റജിസ്റ്റര്‍ ചെയ്ത 14 ലക്ഷവും വ്യാജപ്പേരുകളിലാണെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.


ALSO READ: അമേരിക്കന്‍ ഉപരോധം: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍


അസമില്‍ മാത്രം മാസത്തില്‍ 28 കോടിയുടെ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു. “പോഷണ്‍ അഭിയാന്‍” പദ്ധതിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണ യോഗത്തില്‍ പങ്കെടുപ്പവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പോഷകാഹാരങ്ങളുടെ വിതരണത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ കഴിഞ്ഞാല്‍ കുട്ടികളുടെ ക്ഷേമത്തിനായ് ഈ തുക വിനിയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.


ALSO READ: മമതയ്ക്ക് ആശ്വാസമേകി സുപ്രീംകോടതി വിധി ; വീണ്ടും ഒരു ബംഗാള്‍ തിരഞ്ഞെടുപ്പ് വേണ്ട


ഇത്തരം തട്ടിപ്പുകളെ കണ്ടെത്തുന്നതിനായ് കുട്ടികളുടെ ശരിയായ കണക്കെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്കണവാടികളില്‍ എത്തിക്കുന്ന ഭക്ഷണ സംഭരണത്തിന്റെയും വിതരണത്തിന്റെയും അമിതഭാരം നടത്തിപ്പുകാരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും മേനക ഗാന്ധി നിര്‍ദ്ദേശിക്കുന്നുണ്ട്.

ഇതിനായി മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തുകയും കൃത്യമായി നിരീക്ഷിക്കുകയും വേണം. കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാകുന്നത് ഉറപ്പാക്കുന്നതിനായ് സംസ്ഥാനങ്ങള്‍ വേണ്ട കരുതല്‍ നടപടികള്‍ എടുക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും മേനക ഗാന്ധി പറഞ്ഞു.