തിരുവനന്തപുരം: ഓരോ വ്യവസായം തുടങ്ങാന്‍ പോകുമ്പോഴും അത് മുടക്കാന്‍ പരാതിയുമായി വരുന്നവരെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് കേരള പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വ്യവസായം തുടങ്ങാന്‍ പോകുമ്പോഴേക്കും ചില കൂട്ടര്‍ വരും. ചിലപ്പോള്‍ വിജിലന്‍സിന് പരാതി നല്‍കും. അല്ലെങ്കില്‍ കോടതിയില്‍ പരാതി നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഇങ്ങനെയുള്ളവരെയെല്ലാം ശരിയായ ഗുണ്ടാനിയമമുപയോഗിച്ച് കൈകാര്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇവരു കുറച്ച് മാന്യരായ ഗുണ്ടകളാണെന്നു മാത്രമെയൊള്ളൂ.”
ഇത്തരത്തില്‍ വിജിലന്‍സിനും കോടതിക്കും പരാതി നല്‍കുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയാണ് ഇവരെ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരാതി കൊടുത്ത് കഴിഞ്ഞാല്‍ വ്യവസായത്തിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥര്‍ അമ്പരപ്പിലാവുകയും പിന്നെ അതുമായി മുന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരക്കാര്‍ നാടിന്റെ മുന്നോട്ടുപോക്കിന് തടസം നില്‍ക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുമതലയേറ്റെടുത്ത ശേഷം ഇത് ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.