സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ കവച്ചുവെയ്ക്കാന്‍ ആരുമില്ലെന്നായിരുന്നു ഇത്രയും കാലം നമ്മള്‍ ധരിച്ചുവെച്ചിരുന്നത്. വീട്ടില്‍വെച്ചും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങയും സൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സ്ത്രീകള്‍.
പുരുഷ സൗന്ദര്യത്തേക്കാള്‍ എന്നും സ്ത്രീസൗന്ദര്യത്തിന് തന്നെയായിരുന്നു മുന്‍തൂക്കവും. എന്നാല്‍ കാലം മാറി. ഇന്ന് സ്ത്രീകളെക്കാളേറെ സൗന്ദര്യസംരക്ഷണത്തിനായി സമയം മാറ്റിവെയ്ക്കുന്നത് പുരുഷന്‍മാരാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സൗന്ദര്യ സംരക്ഷണത്തിനായി എത്ര പണം വേണമെങ്കിലും ബ്യൂട്ടിപാര്‍ലറുകളില്‍ കൊണ്ടുപോയി ഒഴുക്കിക്കളയാന്‍ തയ്യാറാണ് ഇന്നത്തെ യുവാക്കള്‍. നിറം വെയ്ക്കാനും മുടിയുടെ സ്റ്റൈല്‍ മാറ്റിമറിക്കാനും എല്ലാം അവര്‍ ഇന്ന് മത്സരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുരുഷന്‍മാരുടെ സൗന്ദര്യസങ്കല്‍പ്പത്തിന് ഏറെ മാറ്റം സംഭവിച്ചെന്നാണ് പറയുന്നത്. എന്തിനേറെ പറയുന്നു സ്ത്രീകള്‍ക്കായുള്ള സൗന്ദര്യസംരക്ഷണ വസ്തുക്കളേക്കാളേറെ പുരുഷന്‍മാര്‍ക്ക് ഉപയോഗിക്കാനുള്ള വസ്തുക്കളാണ് ഇന്ന് വിപണിയില്‍ ഏറെയും വിറ്റുപോവുന്നത്.
2016 ഓടുകൂടി 600 മില്ല്യന്‍ രൂപയുടെ പുരുഷ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇന്ത്യയില്‍ വിറ്റുപോകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് സ്ത്രീകളെക്കാളേറെ സൗന്ദര്യസംരക്ഷണത്തിനായി സമയം മാറ്റിവെയ്ക്കാന്‍ തയ്യാറാകുന്നതും പുരുഷന്‍മാരാണ്. മുടികളുടെ സംരക്ഷണത്തിനും മുഖസംരക്ഷണത്തിനുമാണ് കൂടുതലായും പുരുഷന്‍മാരും താത്പര്യം കാണിക്കുന്നത്.
ഇനി സ്ത്രീസൗന്ദര്യത്തെ പിന്‍തള്ളി പുരുഷസൗന്ദര്യത്തിന് മാര്‍ക്കറ്റ് കൂടുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന സൂചനയും ഇതിലുണ്ട്. ഏതെങ്കിലും ഒരു വസ്ത്രം എടുത്തു ധരിച്ചുകഴിഞ്ഞാല്‍ പുരുഷന്‍മാരുടെ ഒരുക്കം കഴിഞ്ഞിരുന്ന കാലമായിരുന്നു പണ്ട്. അന്ന് അണിഞ്ഞൊരുങ്ങാന്‍ ഏറെ സമയം എടുത്തവരായിരുന്നു സ്ത്രീകള്‍. എന്നാല്‍ ഇന്ന് സ്ത്രീകളെ ഏറെ ദൂരം പിന്തള്ളിക്കൊണ്ടാണ് പുരുഷന്‍മാര്‍ അണിഞ്ഞൊരുങ്ങുന്നത്.