| Wednesday, 25th July 2018, 7:29 pm

പശുക്കളും മനുഷ്യരെപ്പോലെ പ്രധാനപ്പെട്ടവര്‍ തന്നെ; ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ലഭിക്കുന്നത് അനാവശ്യ പ്രാധാന്യമെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യരെപ്പോലെ തന്നെ പ്രധാന്യമുള്ളവരാണ് പശുക്കളെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളെന്നാണ് വിളിക്കുന്നതെങ്കില്‍ 1984 സിഖ് വിരുദ്ധ കലാപത്തെ എന്തുവിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും കോണ്‍ഗ്രസ് നിസാര കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.


വീണ്ടും ‘ചരിത്രം തിരുത്തി’ ബി.ജെ.പി സര്‍ക്കാര്‍; ഗോവയിലെ പാഠപുസ്‌കത്തില്‍ നെഹ്‌റുവിന് പകരം സവര്‍ക്കറുടെ ചിത്രം


മനുഷ്യര്‍ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെയാണ് പശുക്കളും. അവയും പ്രധാനപ്പെട്ടവരാണ്. രണ്ടുപേര്‍ക്കും പ്രകൃതിയില്‍ വ്യത്യസ്ത കര്‍മ്മങ്ങളാണ് നിര്‍വഹിക്കാനുള്ളത്. അതിനാല്‍ എല്ലാവരും സംരക്ഷിക്കപ്പെടണം” യോഗി ആദിത്യനാഥ് പറഞ്ഞു.

തങ്ങള്‍ എല്ലാവരെയും സംരക്ഷിക്കും. പക്ഷെ മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ ഓരോ വ്യക്തിക്കും സമൂഹത്തിനും മതങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം രാജ്യമൊട്ടാകെ നിരവധി ആള്‍ക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളും നടന്നിരുന്നു. പശുക്കടത്തുകാരണെന്ന് ആരോപിച്ച് അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്നും നിരവധി ജീവനുകളാണ് പൊലിഞ്ഞത്.


മറാത്താ ബന്ദ് പിന്‍വലിച്ചു


അക്രമാസ്‌ക്തരായ ആള്‍ക്കൂട്ടം ക്രൂരമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥനങ്ങളില്‍ അഴിച്ചുവിട്ടിക്കൊണ്ടിരിക്കുന്നത്. ജനക്കൂട്ടാധിപത്യം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രത്യേക നിയമ നിര്‍മ്മാണം നടത്താനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more