ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി വിശേഷിക്കപ്പെടുന്ന ഇന്ത്യയില്‍ ജനനത്തിനും മരണത്തിനുമിടക്കുള്ള ജീവിതത്തിന്റെ അല്ലെങ്കില്‍ ജീവന്റെ വിലക്കു ഒരു ദു:ഖവെളളിയുടെ മധുരം നല്‍കണമെന്ന് ഭരണകൂടത്തോട് അപേക്ഷിക്കുകയും ആക്രോശിക്കുകയും ചെയ്തവളാണ് അരുണ.
|ഒപ്പിനിയന്‍ | ചിന്നു പോള്‍ |
മുബൈ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 25 വയസ്സിന്റെ ചെറുപ്പം മനസ്സിലും ശരീരത്തിലും പ്രവര്‍ത്തിയിലും പ്രതിഫലിപ്പിച്ചു കൊണ്ട് ഒട്ടേറെ രോഗികള്‍ക്ക് ദേവദൂതയെപ്പോലെ ആശ്വാസവും സാന്ത്വനവും നല്‍കിയ ഒരു മാലാഖ എങ്ങനെ ഇന്ത്യയിലെ ദയാവധത്തിലെ ഭേദഗതികളില്‍ മുഖ്യപങ്കാളിയായി?
ദത്തകുമാര്‍ ദേശായിയുടെ 1994-1995 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ “കഥ അരുണാഞ്ജലി” എന്ന മറാത്തി നാടകത്തിലും പിങ്കി വിരാനിയുടെ “അരുണുടെ കഥ” എന്ന പുസ്തകത്തിലും മുബൈയിലെ ഒരു സാധാരണ നെഴ്‌സ് എങ്ങനെ ടൈറ്റില്‍ റോളിലെത്തി?
42 വര്‍ഷം തനിക്കുവേണ്ടി ഭരണകൂടവും മനുഷ്യസ്‌നേഹികളും ആശുപത്രിയും പരസ്പരം തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തപ്പോള്‍ അതെല്ലാം തന്റെ ജീവനെച്ചൊല്ലിയാണെന്ന് ജീവിച്ചിരുന്നിട്ടും ഒരു പെണ്‍കുട്ടി എങ്ങനെ അറിയാതെ പോയി?
ഇതെല്ലാം അറിയണമെങ്കില്‍ അരുണ ഷാന്‍ബാഗിന്റെ ജീവിതകഥ അറിയണം.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശം ലിഖിത രൂപത്തില്‍ ഉറപ്പു നല്‍കിയപ്പോള്‍ മരിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി തന്റെ അബോധാവസ്ഥയില്‍ സന്ദര്‍ഭഭേദമറിയാതെ സ്വയം പൊരുതിയ ഒരു വിപ്ലവ നായികയാണു അരുണ.
2015 മേയ് മാസം 18 ന് രാവിലെ 8.30ക്ക് ഇന്ത്യയിലെ ഭരണകൂടത്തിന്റെയും മനുഷ്യസുഹൃത്തുക്കളുടെയും കാരുണ്യം കാത്തിരുന്ന അരുണ ഷാന്‍ബാഗിനു നിയമസാധുത ഇല്ലാത്ത ദയാവധം “കാലം” കല്‍പ്പിച്ചു നല്‍കിയിരിക്കുകയാണ്. തീര്‍ച്ചയായും ഇതും ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.
കേവലജീവാവസ്ഥയിലുള്ള, വേദനയും രോഗവും അങ്ങേയറ്റം അസഹ്യമായ ഒരു രോഗിക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായ ഉപകരണമോ മറ്റ് സംവിധാനമോ എടുത്തുമാറ്റിക്കൊണ്ട് മനപ്പൂര്‍വ്വമായ മരണം അടുത്ത ബന്ധുമിത്രാദികളുടെ സമ്മതത്തോടെ അനുവദിക്കുകയാണ് “പാസ്സീവ് യുത്തനേഷ്യ.
1973 നവംബര്‍ 27ന് കെ.ഇ.എം ആശുപത്രിയിലെ നെഴ്‌സ് ആയിരുന്ന അരുണ ഷാന്‍ബാഗ് തൂപ്പുകാരനായ സോഹന്‍ലാല്‍ വാല്‍മീകി എന്ന യുവാവിനാല്‍ ക്രൂരമായ ബലാല്‍സംഗത്തിരയാവുകയും തുടര്‍ന്ന് തന്റെ കേവല ജീവാവസ്ഥയില്‍ പൂര്‍ണ്ണമായും കോമാവസ്ഥയില്‍ അര്‍ത്ഥശൂന്യമായി 42 വര്‍ഷക്കാലം തുടരുകയും ചെയ്തു. ആക്രമണത്തിനിടയില്‍ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ശ്രമവും അതിനിടയിലുണ്ടായ ശ്വാസ തടസ്സവും അവരെ മരണക്കിടക്കയിലെത്തിച്ചു.
ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകയായ പിങ്കി വിരാനി “ദയാവധം” നിയമം മൂലം അംഗീകരിച്ചിട്ടില്ലാത്ത നമ്മുടെ ഭരണകൂടത്തിനു മുന്‍പില്‍ അരുണയുടെ “വേദനയില്ലാക്കൊല”ക്കു വേണ്ടി നിവേദനം നല്‍കി. ഒട്ടേറെ കോലാഹലങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കുമൊടുവില്‍ 2011 മാര്‍ച്ച് 7 ന് ്അരുണയുടെ ദയാവധത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞ സുപ്രീംകോടതി “പാസ്സീവ് യുത്തനേഷ്യ”ക്ക് നിയമ സാധുത നല്‍കിക്കൊണ്ട് ഒരു കൂട്ടം മാര്‍ഗനിര്‍ദ്ധേശ രേഖകള്‍ പുറത്തിറക്കി.
കേവലജീവാവസ്ഥയിലുള്ള, വേദനയും രോഗവും അങ്ങേയറ്റം അസഹ്യമായ ഒരു രോഗിക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായ ഉപകരണമോ മറ്റ് സംവിധാനമോ എടുത്തുമാറ്റിക്കൊണ്ട് മനപ്പൂര്‍വ്വമായ മരണം അടുത്ത ബന്ധുമിത്രാദികളുടെ സമ്മതത്തോടെ അനുവദിക്കുകയാണ് “പാസ്സീവ് യുത്തനേഷ്യ. എന്നിട്ടും അരുണക്കെന്തുകൊണ്ട് കാരുണ്യവധം നിഷേധിക്കപ്പെട്ടു എന്ന ചോദ്യത്തിനു, ഒരു കൈക്കുഞ്ഞിനെ എന്ന പോലെ മരണം വരെ അരുണയെ പരിപാലിക്കുകയും ഉത്തരവാദിത്ത്വബോധമുള്ള രക്ഷാധികാരിയായി മാറ്റപ്പെടുകയും ചെയ്ത കെ.ഇ.എം ആശുപത്രിയും അതിലെ ജീവനക്കാരുമാണ് എന്നതു മാണുത്തരം.
അടുത്ത പേജില്‍ തുടരുന്നു
നിലനില്‍ക്കാന്‍ ഒരു ശരീരം ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നോ ഭാരത്തില്‍ നിന്നോ ദുസ്സഹദു:ഖങ്ങളുടെ ഗാഗുല്‍ത്താവീഥിയില്‍ ജീവിതത്തിന്റെയോ മരണത്തിന്റെയോ പ്രലോഭനത്തെ അതിജീവിക്കാനാകാതെ ജീവനുള്ള മനുഷ്യാത്മാവിന്റെ രൂപത്തിലേക്കു മോചനം പ്രാപിക്കാന്‍ കൊതിക്കുന്നവര്‍…
ഒരുപക്ഷേ അറിഞ്ഞോ അറിയാതെയോ അവളുടെ നിസ്സാഹയവസ്ഥക്കു കാരണ ഭൂതരായവര്‍ എന്ന കുറ്റബോധത്തിന്റെ ചെളിക്കുണ്ടില്‍ വീണവര്‍ പുതയുന്നതുകൊണ്ടുമായിരിക്കാം.
മൃഗീയമായ പീഡനത്തിനു അരുണയെ ഇരയാക്കിയ സോഹന്‍ലാലിന് കോടതി 7 വര്‍ഷം തടവ് വിധിച്ചെങ്കിലും അത് ബലാല്‍ക്കാരത്തിന്റെയോ ശാരീരിക ഉപദ്രവത്തിന്റെയോ പേരിലില്‍ ആയിരുന്നില്ല. മറിച്ച് പെട്ടെന്നുള്ള കയ്യേറ്റ ആക്രമണത്തിന്റെയും കവര്‍ച്ചാശ്രമത്തിന്റയും പേരിലായിരുന്നു.
ദയാവധത്തിനായി “പാസ്സീവ് യുത്തനേഷ്യ അനുവദിച്ച കോടതി അതേ കാരുണ്യം 10 വര്‍ഷമെങ്കിലും കുറഞ്ഞ തടവു ലഭിക്കാമായിരുന്ന കുറ്റവാളിയോടും കാണിക്കേണ്ടിയിരുന്നില്ല. ജയിലില്‍ നിന്നും വളരെ എളുപ്പത്തില്‍ സാധാരണ ജീവിതത്തിലേക്കെത്തിയ സോഹന്‍ലാല്‍ പുതിയ പേരില്‍ പുതിയ കാഴ്ചയില്‍ മാന്യതയുടെ മൂടുപടമണിഞ്ഞു നമ്മുടെ ചുറ്റിലെവിടെയോ മറഞ്ഞപ്പോഴും അരുണ മരണക്കിടക്കയിലാണ്,തനിക്കു ദുസ്സഹമോ എന്നു പോലുമറിയാത്ത നീണ്ട 42 വര്‍ഷങ്ങളിലും.
1973 മുതല്‍ നിസ്സാഹയതയുടെയും സാന്ത്വനത്തിന്റെയും നേര്‍രൂപമായി ഇതളഴിഞ്ഞു വീണ ഒരു വസന്തമായിരുന്നു അരുണ. 42 വര്‍ഷങ്ങളോളം മുബൈയിലെ ആശുപത്രിയില്‍ കോമാവസ്ഥയില്‍ തുടര്‍ന്ന അരുണ ഷാന്‍ബാഗിനെ എത്ര പേര്‍ തുറന്ന കണ്ണുകളോടെ കാണാനും തുറന്ന മനസ്സോടെ അറിയാനും ശ്രമിച്ചു എന്നറിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി വിശേഷിക്കപ്പെടുന്ന ഇന്ത്യയില്‍ ജനനത്തിനും മരണത്തിനുമിടക്കുള്ള ജീവിതത്തിന്റെ അല്ലെങ്കില്‍ ജീവന്റെ വിലക്കു ഒരു ദു:ഖവെളളിയുടെ മധുരം നല്‍കണമെന്ന് ഭരണകൂടത്തോട് അപേക്ഷിക്കുകയും ആക്രോശിക്കുകയും ചെയ്തവളാണ് അരുണ.
എത്രയോ അരുണമാര്‍ ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്!!!
ദയാവധമെന്നത് ഒരു സ്വയം തിരഞ്ഞെടുപ്പാണ് എന്നും വാദിക്കാം. ബുദ്ധിയും വിവേകവും നശിക്കാത്തവന്റെ ആത്മഭാഷയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ! അരുണയുടെ മരണം ദയാവധത്തിന്റെ വാദപ്രതിവാദങ്ങളിലേക്ക് എത്രകണ്ട് നീങ്ങുമെന്നറിയില്ലെങ്കിലും അവള്‍ക്കു വേണ്ടി ഒരു മെഴുതിരി നാളം തെളിയിക്കാം.
നിലനില്‍ക്കാന്‍ ഒരു ശരീരം ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നോ ഭാരത്തില്‍ നിന്നോ ദുസ്സഹദു:ഖങ്ങളുടെ ഗാഗുല്‍ത്താവീഥിയില്‍ ജീവിതത്തിന്റെയോ മരണത്തിന്റെയോ പ്രലോഭനത്തെ അതിജീവിക്കാനാകാതെ ജീവനുള്ള മനുഷ്യാത്മാവിന്റെ രൂപത്തിലേക്കു മോചനം പ്രാപിക്കാന്‍ കൊതിക്കുന്നവര്‍… ജീവന്‍ എന്നത് എന്തു വിലകൊടുത്തും നിലനിര്‍ത്തപ്പെടണമെന്ന വാദം ശരി തന്നെ. എങ്കിലും ശരീരമെന്ന കര്‍മ്മക്ഷേത്രത്തോടുള്ള നീതി അതിന്റെ മഹത്വപൂര്‍ണ്ണമായ ജീവിതാവസ്ഥയെയും ആശ്രയിക്കുന്നുണ്ട്.
ദയാവധമെന്നത് ഒരു സ്വയം തിരഞ്ഞെടുപ്പാണ് എന്നും വാദിക്കാം. ബുദ്ധിയും വിവേകവും നശിക്കാത്തവന്റെ ആത്മഭാഷയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ! അരുണയുടെ മരണം ദയാവധത്തിന്റെ വാദപ്രതിവാദങ്ങളിലേക്ക് എത്രകണ്ട് നീങ്ങുമെന്നറിയില്ലെങ്കിലും അവള്‍ക്കു വേണ്ടി ഒരു മെഴുതിരി നാളം തെളിയിക്കാം. ഒരു തിരിയില്‍ നിന്ന് മറ്റൊന്നിലേക്കു ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ! മറിച്ച് പുതിയൊരു പ്രകാശ ദീപ്തി വിടരുമ്പോള്‍ അത് അരുണയുടെ ശരീരാത്മാവിനു മുന്‍പില്‍ തല കുനിച്ചു കൊണ്ടാകട്ടെ. മരിച്ചു പോകുന്ന സ്‌നേഹാത്മക്കള്‍ നക്ഷത്രങ്ങളാകുമെങ്കില്‍ കൂരിരുട്ടില്‍ മിന്നിത്തിളങ്ങുന്ന ആകാശനക്ഷത്രത്തിലെ പുതുവെളിച്ചമാണ് നാളെ മുതല്‍ അരുണ. എന്നോ തെളിയാന്‍ കാത്തു നില്‍ക്കുന്ന അരുണാപ്രഭാവം.