[]മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക മികച്ച ചിത്രങ്ങളും ഏതെങ്കിലും ഭാഷയില്‍ നിന്നുള്ള പകര്‍പ്പായിരിക്കുമെന്ന് പൊതുവെ ഒരു വിലയിരുത്തലുണ്ട്. ഈ അടുത്ത കാലത്തായാണ് അത്തരമൊരു അഭിപ്രായം കൂടിയത്. []
ഒരുപക്ഷേ സോഷ്യല്‍ വെബ്‌സൈറ്റുകളുടേയും സിനിമാ അധിഷ്ടിത പരിപാടികളുടേയും കടന്നുകയറ്റമായിരിക്കാം ഇത്തരം അന്വേഷണാത്മക സിനിമാ വിമര്‍ശനത്തിന് കാരണമാകുന്നത്.
പറയുന്നതെല്ലാം പൊള്ളല്ലെങ്കിലും മികച്ചതെന്ന് വിധിയെഴുതിയ പല സിനിമകളുടെയും മുഖംമൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ വലിച്ചുകീറാന്‍ ഇത്തരത്തിലുള്ള ചില പരിപാടികള്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടെന്ന് പറയാത വയ്യ.
എന്നാല്‍ വന്ന് വന്ന് ഇറങ്ങുന്ന മിക്ക പടങ്ങളും കോപ്പിയടിയാണെന്ന് പറയാന്‍ തുടങ്ങിയ അവസ്ഥയാണ് ഇപ്പോള്‍. ഏതെങ്കിലും സിനിമാ അത്യാവശ്യത്തിന് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ തുടങ്ങിയാല്‍ ഇക്കൂട്ടര്‍ ഉടന്‍ തന്നെ സിനിമയുടെ വിത്തും വേരും അന്വേഷിച്ച് ഇറങ്ങാന്‍ തുടങ്ങും.
ഇത്തവണ ജിത്തു ജോസഫിന്റെ മെമ്മറീസിനെയാണ് പാപ്പരാസികള്‍ കോപ്പിയടി സിനിമാ ഗണത്തില്‍ പെടുത്തിയത്.
ജീത്തുവിന്റെ മുന്‍ ചിത്രമായ മൈ ബോസിന് പ്രൊപ്പോസല്‍ എന്ന ചിത്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരു പക്ഷേ ഈ ഒരു ബന്ധമായിരിക്കാം മെമ്മറീസിനേയും സംശയത്തിന്റെ നിഴലിലാക്കിയത്.
2007ല്‍ പുറത്തിറങ്ങിയ “ഔര്‍ ടൗണ്‍” എന്ന കൊറിയന്‍ ചിത്രത്തിന്റെ പകര്‍പ്പാണ് മെമ്മറീസ് എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ ആ വാദം അങ്ങ് പാടേ അംഗീകരിക്കുന്നതും ശരിയല്ല.
കാരണം ചിത്രത്തെ ഏങ്ങനെ കൂട്ടിയും കിഴിച്ചും നോക്കിയാലും വലിയൊരു സാമ്യമൊന്നും കാണില്ലെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. ആകെ ഒരു സാമ്യമുള്ളത് രണ്ട് സിനിമകളും കൈകാര്യം ചെയ്യുന്ന വിഷയം കൊലപാതകവും, ചിത്രത്തിലെ മൃതദേഹത്തെ കിടത്തിയിരിക്കുന്ന പൊസിഷന്‍ ഒന്നാണെന്നതും മാത്രമാണ്.
എങ്ങനെയായാലും ജിത്തു ഔര്‍ ടൗണ്‍ കണ്ട് പാഠം ഉള്‍ക്കൊണ്ടാണ് മെമ്മറീസ് എടുത്തതെന്ന് ഉറപ്പിച്ചു തന്നെ പറയുകയാണ് ഇക്കൂട്ടര്‍.