എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം, പക്ഷെ
Daily News
എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം, പക്ഷെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2016, 10:51 am

എയ്ഡഡ് കോളേജ് അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ പട്ടിക ജാതി-വര്‍ഗ്ഗവിഭാഗങ്ങള്‍ക്കുള്ള സംവരണം നടപ്പാക്കാനുളള ഇടത്പക്ഷ സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.  1972-ലെ “ഡയറക്ട് പേയ്‌മെന്റ് ആക്ട്” നിലവില്‍ വന്നതുമുതല്‍ കഴിഞ്ഞ 46 വര്‍ഷമായി  തുടര്‍ന്നുപോരുന്ന സംവരണ നിഷേധവും ഭരണഘടനാലംഘനവും പര്യവസാനിപ്പിക്കാനുളള ജനാധിപത്യസര്‍ക്കാറിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.എന്നാല്‍ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡം സാമൂഹിക നീതി പുന:സ്ഥാപിക്കുന്നതിനും ഭരണഘടന അനുശാസിക്കുന്ന അവസരസമത്വം ഉറപ്പാക്കുന്നതിനും പര്യാപ്തമല്ല


quote-mark

1972-ലെ അച്യുതമേനോന്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മിലുണ്ടാക്കിയ കരാര്‍ നിലനിര്‍ത്തിക്കൊണ്ട് സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിമിത്തം ഈ മേഖലയില്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതി അവസാനിക്കില്ലെന്ന് മാത്രമല്ല എക്കാലവും നിലനില്‍ക്കാന്‍ ഇടയാക്കുകയും ചെയ്യും.


എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭസമിതി ബഹു:കേരള സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം.

എയ്ഡഡ് കോളേജ് അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ പട്ടിക ജാതി-വര്‍ഗ്ഗവിഭാഗങ്ങള്‍ക്കുള്ള സംവരണം നടപ്പാക്കാനുളള ഇടത്പക്ഷ സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.  1972-ലെ “ഡയറക്ട് പേയ്‌മെന്റ് ആക്ട്” നിലവില്‍ വന്നതുമുതല്‍ കഴിഞ്ഞ 46 വര്‍ഷമായി  തുടര്‍ന്നുപോരുന്ന സംവരണ നിഷേധവും ഭരണഘടനാലംഘനവും പര്യവസാനിപ്പിക്കാനുളള ജനാധിപത്യസര്‍ക്കാറിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.

എന്നാല്‍ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡം സാമൂഹിക നീതി പുന:സ്ഥാപിക്കുന്നതിനും ഭരണഘടന അനുശാസിക്കുന്ന അവസരസമത്വം ഉറപ്പാക്കുന്നതിനും പര്യാപ്തമല്ല.  1972-ലെ അച്യുതമേനോന്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മിലുണ്ടാക്കിയ കരാര്‍ നിലനിര്‍ത്തിക്കൊണ്ട് സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിമിത്തം ഈ മേഖലയില്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതി അവസാനിക്കില്ലെന്ന് മാത്രമല്ല എക്കാലവും നിലനില്‍ക്കാന്‍ ഇടയാക്കുകയും ചെയ്യും.

1972-ലെ ഡയറക്ട് പേയ്‌മെന്റ് ആക്ടില്‍ 50% നിയമനങ്ങള്‍ അതത് മാനേജ്‌മെന്റ് സമുദായാംഗങ്ങള്‍ക്ക് സംവരണം ചെയ്തിരുന്നു.  കഴിഞ്ഞ 46 വര്‍ഷം ഭരണഘടനാ വിരുദ്ധമായി മാനേജ്‌മെന്റ് സമുദായങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന 50% സംവരണം അപ്പടി നിലനിര്‍ത്തി ബാക്കിവരുന്ന 50% ഓപ്പണ്‍ മെറിറ്റില്‍  എസ്.സി  8%, എസ്.ടി 2% സംവരണം ഉള്‍പ്പെടുത്തും എന്നാണ് സര്‍ക്കാര്‍ നിലപാട്.

1972-ലെ കരാറിലെ ഭരണഘടനാ വിരുദ്ധ വ്യവസ്ഥ റദ്ദ് ചെയ്യാത്തിടത്തോളം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന 10% (8+2) സംവരണം എന്നത് പ്രായോഗികതലത്തില്‍ 5% (4+1) ആയി ചുരുങ്ങും ഇത് ജനസംഖ്യാനുപാതിക സംവരണത്തിന് ഘടകവിരുദ്ധമായി തീരും.


കേരളത്തിലെ മൊത്തം എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യപകരുടെ എണ്ണം രണ്ട് ലക്ഷം ആണ്. ഇതില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ 586 പേര്‍ അതായത് 0.37% മാത്രമാണ്.  ഭരണഘടനാവകാശങ്ങളും അവസരസമത്വവും ഉറപ്പുനല്‍കുന്ന ഒരു സംസ്ഥാനമായിരുന്നു കേരളമെങ്കില്‍ 20,000 തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുമായിരുന്നു.


pinarayi

2015 മെയ് 25-ാം തിയ്യതി കേരളാ ഹൈക്കോടതി (ബഹു:ജസ്റ്റിസ് എ.എം.ഷഫീഖ് W.P,.C.Nos. 32393, 33205 റമലേറ 2552015) എയ്ഡഡ് അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ സംവരണം പാലിക്കണം എന്ന ഒരു സുപ്രധാന വിധിപുറപ്പെടുവിക്കുകയുണ്ടായി. 2010-ല്‍ ഡി.എസ്.എം./എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ 12 എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് ഈ സുപ്രധാന വിധി വന്നത്.  ഈ വിധിയനുസരിച്ച് സര്‍വ്വകലാശാലകള്‍ സ്റ്റാറ്റിയൂട്ടില്‍ ഭേദഗതി വരുത്തി 6 മാസത്തിനകം യു.ജി.സി. നിയമപ്രകാരം SC ST സംവരണം ഉറപ്പാക്കണമെന്ന് വ്യക്തമാക്കുന്നു.  അതിനുശേഷം മാത്രമേ മേലില്‍ നിയമനങ്ങള്‍ നടക്കാവൂ എന്നും പറഞ്ഞിരുന്നു.

2015 ലെ വിധിയനുസരിച്ച് സര്‍വ്വകലാശാലകള്‍ എയ്ഡഡ് കോളേജുകളിലെ മൊത്തം നിയമനങ്ങളില്‍ 10% എസ്.സി, എസ്.ടി സംവരണം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ സര്‍ക്കാര്‍ 1972-ലെ മാനേജ്‌മെന്റുമായുണ്ടാക്കിയ കരാര്‍ നിലനിര്‍ത്തി സംവരണം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹൈക്കോടതി വിധിയുടെ അന്തസത്ത ചോര്‍ത്തപ്പെടുന്നു.  സംവരണം 5% ആയി പരിമിതപ്പെടുന്നു.

2014-15-ല്‍ കേരളത്തില്‍ 232 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാണുളളത്. ഇതില്‍ 180 എണ്ണം (77.58%) എയ്ഡഡ് മേഖലയിലാണ്. 52 സര്‍ക്കാര്‍ കോളേജുകളില്‍ 12% എസ്.സി, എസ്.ടി അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്.  എന്നാല്‍ 180 എയ്ഡഡ് കോളേജുകളിലെ 8233 അദ്ധ്യാപകരില്‍ 49 പേര്‍ മാത്രമാണ് എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നുളളത്. 3725 അനദ്ധ്യാപകരില്‍ 16 പേരുള്‍പ്പെടെ മൊത്തം 11,958 ജീവനക്കാരില്‍ (65 പേര്‍, 0.54%) ഒരു ശതമാനംപോലും എസ്.സി, എസ്.ടി വിഭാഗക്കാരില്ലെന്നതാണ് ഞെട്ടിക്കുന്ന പരമാര്‍ത്ഥം.  സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്ന സ്ഥാപനങ്ങളെന്ന നിലയ്ക്ക് ഭരണഘടനാനുസൃത സംവരണ പ്രകാരം 1,195 തസ്തികകളാണ് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭിയ്‌ക്കേണ്ടത്.

അടുത്ത പേജില്‍ തുടരുന്നു


എന്നാല്‍ ഇവിടെ സംവരണം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ മേഖലയിലെ സംവരണത്തെപ്പോലും കവര്‍ന്നെടുക്കുന്ന തരത്തിലാണ് എയ്ഡഡ് മേഖല നിലകൊള്ളുന്നത്.  മാനേജ്‌മെന്റുകള്‍ വന്‍തുക കോഴവാങ്ങി നിയമിക്കുന്ന അദ്ധ്യാപകരെ (പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സ്) സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നത് നിമിത്തം പി.എസ്.സി. പരീക്ഷ പാസായ എസ്.സി. എസ്.ടി. ഉദ്യോഗാര്‍ത്ഥികളുടെ ഒട്ടനവധി അവസരങ്ങള്‍ നഷ്ടപ്പെടുന്നു


psc

180 എയ്ഡഡ് കോളേജുകളില്‍ 84 എണ്ണം 46.66% ക്രിസ്റ്റ്യന്‍ അഥവാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളുടെ കൈവശമാണ്.  35 എണ്ണം 19.44% മുസ്ലീം, 21 എണ്ണം 11.6% എസ്.എന്‍.ട്രസ്റ്റ്, 18 എണ്ണം 10% എന്‍.എസ്.എസ്. 7 എണ്ണം 3.38% ദേവസ്വം ബോര്‍ഡ്, (ദേവസ്വം ബോര്‍ഡ് കോളേജുകളിലെ 64% അദ്ധ്യാപക പോസ്റ്റുകളിലും നായര്‍ വിഭാഗക്കാര്‍ മാത്രമാണ്) 15 എണ്ണം 8.33% ഏകാംഗ മാനേജ്‌മെന്റുകളുമാണ്.  ഇതില്‍ 66.1% കോളേജുകളും ന്യൂനപക്ഷങ്ങളുടെ കൈവശമാണ്.  സര്‍ക്കാര്‍ തീരുമാനപ്രകാരം ഇവിടെ സംവരണം സാദ്ധ്യമല്ല.  അവശേഷിക്കുന്ന 33.9% കോളേജുകളിലെ 50% ഓപ്പണ്‍ മെറിറ്റിലേ സംവരണം നടപ്പാക്കാനാകൂ.

ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനങ്ങളില്‍ മാത്രമേ സംവരണം ബാധകമാകാതുള്ളൂ.  അദ്ധ്യാപക നിയമനങ്ങളില്‍ സംവരണം പാലിക്കാന്‍ ഈ സ്ഥാപനങ്ങള്‍ ബാദ്ധ്യസ്ഥരാണ്.  2015-ലെ വിധിയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിധി വന്നശേഷം എം.ഇ.എസ് ഡയറക്ടറായ ഡോ. ഫസല്‍ ഗഫൂര്‍ തന്റെ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

മാത്രമല്ല മറ്റ് മുസ്‌ലീം മാനേജ്‌മെന്റുകളെയും സംവരണം നടപ്പാക്കാന്‍ പ്രേരിപ്പിക്കും എന്നും വ്യക്തമാക്കി.  സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സ്ഥാപനങ്ങളാകയാല്‍ ന്യൂനപക്ഷ പദവി ഇത്തരം സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ തന്നെ സംവരണം നടപ്പാക്കാന്‍ തയ്യാറായ സ്ഥിതിക്ക് ഗവണ്‍മെന്റ് അക്കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്.


1972-ലെ ഡയറക്ട് പേയ്‌മെന്റ് ആക്ടില്‍ 50% നിയമനങ്ങള്‍ അതത് മാനേജ്‌മെന്റ് സമുദായാംഗങ്ങള്‍ക്ക് സംവരണം ചെയ്തിരുന്നു.  കഴിഞ്ഞ 46 വര്‍ഷം ഭരണഘടനാ വിരുദ്ധമായി മാനേജ്‌മെന്റ് സമുദായങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന 50% സംവരണം അപ്പടി നിലനിര്‍ത്തി ബാക്കിവരുന്ന 50% ഓപ്പണ്‍ മെറിറ്റില്‍  എസ്.സി  8%, എസ്.ടി 2% സംവരണം ഉള്‍പ്പെടുത്തും എന്നാണ് സര്‍ക്കാര്‍ നിലപാട്.


fasal-gafoor

കേരളത്തിലെ മൊത്തം എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യപകരുടെ എണ്ണം രണ്ട് ലക്ഷം ആണ്. ഇതില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ 586 പേര്‍ അതായത് 0.37% മാത്രമാണ്.  ഭരണഘടനാവകാശങ്ങളും അവസരസമത്വവും ഉറപ്പുനല്‍കുന്ന ഒരു സംസ്ഥാനമായിരുന്നു കേരളമെങ്കില്‍ 20,000 തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുമായിരുന്നു.

എന്നാല്‍ ഇവിടെ സംവരണം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ മേഖലയിലെ സംവരണത്തെപ്പോലും കവര്‍ന്നെടുക്കുന്ന തരത്തിലാണ് എയ്ഡഡ് മേഖല നിലകൊള്ളുന്നത്.  മാനേജ്‌മെന്റുകള്‍ വന്‍തുക കോഴവാങ്ങി നിയമിക്കുന്ന അദ്ധ്യാപകരെ (പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സ്) സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നത് നിമിത്തം പി.എസ്.സി. പരീക്ഷ പാസായ എസ്.സി. എസ്.ടി. ഉദ്യോഗാര്‍ത്ഥികളുടെ ഒട്ടനവധി അവസരങ്ങള്‍ നഷ്ടപ്പെടുന്നു.

(G.O.(P)No.199/2011/G.Edn. dt. 01.10.2011) 2011-ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതനുസരിച്ച് 2987 പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിചെയ്യുന്നുണ്ട്. ഇത്രയും പേരെ ഒറ്റയടിക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുമ്പോള്‍ എസ്.സി. എസ്.ടി. വിഭാഗങ്ങളുടെ 298 സംവരണ തസ്തികകളാണ് നഷ്ടപ്പെടുന്നത്.

കോളേജ് അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന വേളയില്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍കൂടി അടിയന്തിരമായി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.  ആദിവാസി ദളിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങളായ സംവരണവും, സാമൂഹിക നീതിയും, അവസരസമത്വവും ഉറപ്പിക്കുന്നതിനായി താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.

1. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലേയും തൊഴില്‍ വ്യാപ്തിയുടെ 10% എസ്.സി, എസ്.ടി സംവരണം നടപ്പാക്കുക.  നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക.

2. 1972-ലെ ഡയറക്ട് പേയ്‌മെന്റ് ആക്ടിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥ റദ്ദ് ചെയ്യുക.

3. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രൊട്ടക്ടഡ് അദ്ധ്യാപകരെ നിയമിച്ചത് മൂലം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുണ്ടായ സംവരണ നഷ്ടം തിട്ടപ്പെടുത്തി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്  മുഖേന എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമനം നല്‍കുക.

4. എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പൊതുഫണ്ടിന്റെ 10% വിഹിതം  എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തുക.

5. എയ്ഡഡ് മേഖലയിലെ കഴിഞ്ഞ 46 വര്‍ഷത്തെ സംവരണ നിഷേധത്തിലൂടെ  എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഉണ്ടായിട്ടുളള ധനചോര്‍ച്ച തിട്ടപ്പെടുത്തുക.  ആദിവാസി ദളിത് വിഭാഗങ്ങളിലെ മുഴുവന്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്കും പ്രത്യേക തൊഴില്‍ പാക്കേജ് നടപ്പാക്കി തൊഴിലില്ലായ്മ എത്രയും പെട്ടെന്ന് പരിഹരിക്കുക.