| Wednesday, 21st January 2015, 6:46 pm

ജോലിസ്ഥലത്ത് അസന്തുഷ്ടരാണോ ? ആളറിയാതെ പ്രതിഷേധമറിയിക്കാന്‍ മെമോ നിങ്ങളെ സഹായിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സഹപ്രവര്‍ത്തകന്റെ പെരുമാറ്റത്തില്‍ താങ്കള്‍ അസ്വസ്ഥനാണോ അത് ഒരിക്കലെങ്കിലും എല്ലാവരോടും തുറന്നു പറയാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ? ഇതാവരുന്നു നിങ്ങളാരെന്നു വെളിപ്പെടുത്താതെ തന്നെ നിങ്ങളുടെ വികാരങ്ങളെ വെട്ടിത്തുറന്നു പറയാന്‍ സൗകര്യമൊരുക്കുന്ന ആപ്പ്. മെമോ എന്നാണ് ഇതിന്റെ പേര്. ഇതില്‍ പോസ്റ്റ് ചെയ്യുന്നവരെ ആര്‍ക്കും തിരിച്ചറിയാനാവില്ല എന്നുള്ളതാണ് ഈ പുതിയ ആപ്പിന്റെ സവിശേഷത.

ഉദ്യോഗസ്ഥന്‍മാര്‍ക്കു വേണ്ടി കളക്റ്റീവ്‌ലി എന്ന കമ്പനിയിലെ റയാന്‍ ജാന്‍സന്‍ ആണ് ഈ ആപ്പിന്റെ സൃഷ്ടാവ്. ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ആദ്യം തന്നെ ഇമെയിലിലൂടെയോ ലിങ്കഡിന്‍ അക്കൗണ്ട് വഴിയോ അവര്‍ക്ക് കമ്പനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കേണ്ടതാണ്. തുടര്‍ന്ന് ഓരോ കമ്പനിക്കും ഓരോ മെമോ കാര്‍ഡ് നല്‍കും. ഉപയോക്താക്കള്‍ക്ക് അവരുടെ കമ്പനിയുടെ ഗ്രൂപ്പില്‍ അജ്ഞാതനായ പോസ്റ്റ് ചെയ്യാം.

നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനി തിരിച്ചറിയാതെത്തന്നെ ഉപയോക്താക്കള്‍ക്ക് പരസ്യമായും പോസ്റ്റ് ചെയ്യാം. കമ്പനികളില്‍ നിന്ന് മോശം അഭിപ്രായം പറയുന്നുണ്ടെങ്കിലും പൊതുവില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജാന്‍സന്‍ പറഞ്ഞു.

അതേസമയം ആളെ തിരിച്ചറിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ആപ്പിന്റെ പ്രൈവസി പോളിസിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഹീനമായി പെരുമാറരുത് എന്നും കമ്പനി ഉപയോക്തളോട് പറയുന്നു. ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ മെമോ ഇപ്പോള്‍ ലഭ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more