| Tuesday, 10th May 2022, 4:03 pm

കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്നാക്കണം; ഹിന്ദുത്വ സംഘടനകളുടെ പ്രക്ഷോഭം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന് വലതുപക്ഷ സംഘടനകള്‍. മഹാകല്‍ മാനവ് സേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ ആവശ്യവുമായി പ്രതിഷേധം നടത്തി.

പ്രതിഷേധത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

സൗത്ത് ദല്‍ഹിയിലെ മെഹ്റൗളിയില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിന് സമീപമാണ് പ്രക്ഷോഭം നടത്തിയത്.

യുനെസ്‌കോ അംഗീകരിച്ച പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാര്‍. ദല്‍ഹി സുല്‍ത്താനേറ്റിന്റെ ആദ്യ രാജാവായ മുഗള്‍ ഭരണാധികാരി കുത്തബുദ്ദീന്‍ ഐബക് ആണ് കുത്തബ് മിനാര്‍ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്റെ നിര്‍മാണം.

അതേസമയം, ഈ വര്‍ഷമാദ്യം വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് വിനോദ് ബന്‍സാല്‍ കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചെതന്നും ആരോപിച്ചിരുന്നു.

തകര്‍ത്ത 27 ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു.

Content Highlights:Members of Hindu outfit stage a protest to rename Qutub Minar to Vishnu Stambh. See details

We use cookies to give you the best possible experience. Learn more