ആഗ്ര: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച്. ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ തേജോ മഹാലയ എന്ന് പേരുള്ള ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് ആഗ്ര യൂണിറ്റ് സെക്രട്ടറി ഗൗരവ് താക്കൂര്‍ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ താന്‍ ഇവിടെ എത്തി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
സര്‍ക്കാര്‍ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ പ്രാര്‍ത്ഥന തുടരുമെന്നും ഗൗരവ് പറഞ്ഞു. ക്ഷേത്രാവിഷ്ടങ്ങള്‍ക്ക് മേലാണ് താജ്മഹല്‍ ഷാജഹാന്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താജ്മഹലിനുള്ളിലേക്ക് കൊടികള്‍, കത്തുന്ന പദാര്‍ത്ഥങ്ങള്‍ എന്നിവയൊന്നും കൊണ്ടുപോകരുതെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്ന് പൊലീസുദ്യോഗസ്ഥനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തങ്ങളുടെ കൊടിയല്ല ഹിന്ദു ജാഗരണ്‍ മഞ്ച് ഉപയോഗിച്ചതെന്നാണ് ആര്‍.എസ്.എസിന്റെ വിശദീകരണം.
വിജയദശമി ദിനത്തില്‍ ആര്‍.എ്‌സ്.എസ് കൊടി ഉപയോഗിച്ച് മാര്‍ച്ച് നടത്താറുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക