തുര്‍ക്കി: തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പിലെ ഗായിക നിരാഹാത്തിനെത്തുടര്‍ന്ന് മരിച്ചു. നിരാഹാരത്തിന്റെ 288ാം ദിവസമാണ് ഗായിക ഹെലിന്‍ ബോലെക് മരിച്ചത്.
തങ്ങളുടെ ബാന്‍ഡിനോടുള്ള തുര്‍ക്കി സര്‍ക്കാറിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രൂപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തെ പറഞ്ഞിരുന്നു.
പ്രതിഷേധ ഗാനങ്ങള്‍ക്ക് പേര് കേട്ട ബാന്‍ഡാണ് ഗ്രപ്പ് യോറം.
നിരോധിച്ച റെവലൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രന്റുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാറിന്റെ ആരോപണം.
തുര്‍ക്കി, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ പീപ്പിള്‍ ലിബറേഷന്‍ പാര്‍ട്ടിയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ബൊലേയും സഹഅംഗമായ ഇബ്രാഹീം ഗോഗ്‌സെയും ജയിലില്‍ നിരാഹാരം കിടന്നത് ഇവരെ ജയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. നവംബറിലായിരുന്നു ഇവരുടെ ജയില്‍ മോചനം.
സംഗീതമേളകള്‍ പുനരാരംഭിക്കാന്‍ ഗ്രപ്പ് യോറമിനെ അനുവദിക്കണമെന്നും ജയിലില്‍ കിടക്കുന്ന ബാന്‍ഡ് അംഗങ്ങളെ മോചിപ്പിക്കണമെന്നും ഗ്രൂപ്പിനെതിരായ കേസുകള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തുടര്‍ന്നുള്ള ഇവരുടെ പോരാട്ടം.
ഗോക്‌സെക്കിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ട് ഗ്രപ്പ് യോറം ബാന്‍ഡ് അംഗങ്ങള്‍ ജയിലില്‍ കഴിയുകയാണ്. മാര്‍ച്ച് 11 ന് ബൊലെക്കിനെയും ഗോക്‌സെക്കിനെയും ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നിരസിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി അങ്കാറ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചു.
നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് പരിഹാരം തേടുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ മാസം തുര്‍ക്കി ഉപ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ച ശേഷം മാത്രമേ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുള്ളൂ എന്നായിരുന്നു സര്‍ക്കാറിന്റെ നിലപാടെന്ന് അസോസിയേഷന്‍ പറഞ്ഞു.
തുര്‍ക്കിയിലെ പ്രശസ്ത ഗായകനും ഗാനരചയിതാവുമായ സുല്‍ഫു ലിവനേലി, ട്വിറ്ററില്‍ ബോലെക്കിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി. നിരാഹാരസമരം മരണത്തില്‍ കലാശിക്കാതിരിക്കാനുള്ള പോരാട്ടം നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു വെന്ന് അദ്ദേഹം പറഞ്ഞു. 2012 ലെ ഒരു സംഗീത മേളയില്‍ ഗ്രപ്പ് യോറമിനൊപ്പം ലിവനേലി പാടിയിരുന്നു.