| Wednesday, 23rd June 2021, 8:03 pm

അന്ന ബെന്‍ - ജൂഡ് ആന്റണി ചിത്രം സാറാസ്; ട്രാവല്‍ സോംഗ് പുറത്തുവിട്ടു; ചിത്രം ആമസോണ്‍ പ്രൈമിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടു. മേലെ വിണ്ണിന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്, പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ.എം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mele Vinpadavukal  Travel Song  Sara’s  Sunny Wayne  Anna Ben  Jude Anthany  Shaan Rahman

We use cookies to give you the best possible experience. Learn more