| Tuesday, 25th December 2018, 2:54 pm

മയാങ്കിനൊപ്പം ഓപ്പണിംഗിന് ആര്? മറുപടിയുമായി ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഓസീസ് പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റിലും അമ്പേ പരാജയപ്പെട്ടതിനാലാണ് ഓപ്പണര്‍മാരെ പുറത്താക്കിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. മെല്‍ബണില്‍ നാളെ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിലും ഓപ്പണര്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരു സ്പെഷലിസ്റ്റ് ഓപ്പണിങ് സഖ്യമില്ലാത്തത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മയാങ്കിനൊപ്പം ആര് എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി.

ALSO READ: ബോക്‌സിംഗ് ഡേയ്ക്ക് ഓപ്പണര്‍മാര്‍ പുറത്ത്, മയാങ്ക് ടീമില്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

“മയാങ്ക് അഗര്‍വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ്. ഹനുമ വിഹാരിയാകട്ടെ മികച്ച സാങ്കേതികത്തിവുള്ള ബാറ്റ്സ്മാനും. സ്പെഷലിസ്റ്റ് ഓപ്പണറായ പാര്‍ഥിവ് പട്ടേലിനെക്കാള്‍ സാങ്കേതികത്തികവൊത്ത ബാറ്റ്സ്മാനാണ് വിഹാരി എന്നതിനാലാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയത്. ”

മെല്‍ബണില്‍ വിഹാരി തന്നെയാകും ഓപ്പണിംഗിനിറങ്ങുകയെന്ന് പ്രസാദ് പറഞ്ഞു.

“വിഹാരിക്ക് ഓപ്പണറുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മികവുണ്ട്. മികച്ച ഭാവിയുള്ള താരമാണ് അയാള്‍. ഇനി മെല്‍ബണില്‍ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് ഇനിയും അവസരങ്ങള്‍ നല്‍കും.”

ALSO READ: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കാന്‍ ആര്‍ച്ചി ഷില്ലര്‍; ആവേശത്തോടെ ഏഴുവയസ്സുകാരന്‍ ആര്‍ച്ചി

ഏകദിനടീമിലെ ഓപ്പണറായ രോഹിതും ടീമിലുള്ളതിനാല്‍ ആരായിരിക്കും ഓപ്പണര്‍ എന്നതിനുള്ള സംശയത്തിന് ഇതോടെ വിരാമമായി. രോഹിത പതിവ് ആറാം നമ്പറില്‍ തന്നെയായിരിക്കും കളിക്കാനിറങ്ങുക.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more