| Wednesday, 26th December 2018, 2:36 pm

നങ്കൂരമിട്ട് പൂജാരയും കോഹ്‌ലിയും; ഇന്ത്യ മികച്ച നിലയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കിയത്.

68 റണ്‍സുമായി പൂജാരയും 47 റണ്‍സുമായി നായകന്‍ കോഹ്‌ലിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഹനുമ വിഹാരി 8 റണ്‍സിനും അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മയാങ്ക് അഗര്‍വാള്‍ 76 റണ്‍സുമെടുത്ത് പുറത്തായി.

മൂന്നാം വിക്കറ്റില്‍ പൂജാരയും കോഹ്‌ലിയും 92 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രണ്ടാം വിക്കറ്റില്‍ പൂജാര-മായങ്ക് സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

ALSO READ: ലോകകപ്പ് ടീമില്‍ ധോണിയുള്ളത് കോഹ്‌ലിയ്ക്ക് സഹായകമാകും: സുനില്‍ ഗവാസ്‌കര്‍

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെ.എല്‍. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തിയതോടെ ഹനുമ വിഹാരിയും അരങ്ങേറ്റ മത്സരം കളിക്കുന്ന മയാങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.

ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മയാങ്ക്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more